തന്‍റേത് പാഴ്ജന്‍മം ; അനുകൂലമായി സംസാരിച്ചതിന്‍റെ പേരില്‍ ഒരു രൂപ പോലും കിട്ടിയിട്ടില്ല !

മലയാള സിനിമയില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച വര്‍ത്തയായിരുന്നു പ്രശസ്ത നടി വാഹനത്തില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവം. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ആരോപണം കേള്‍ക്കേണ്ടിവന്ന നടനാണ് ദിലീപ്. ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ കേസ്സുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തൂം നിരവധി പേരാണ് രംഗത്ത് വന്നത്. ഇക്കൂട്ടത്തില്‍ ദിലീപിനെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നടനും സംവിധായകനുമായ മഹേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വസ്സത്തിന്‍മേലാണ് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തതെന്ന് ഒരു യൂ ടൂബ് ചാനലിന് നല്കിയ അഭൂമുഖത്തില്‍ അദ്ദേഹം അവര്‍ത്തിച്ചു. എന്നാല്‍ ദിലീപിനെ അനുകൂലിച്ചു സംസാരിച്ച തനിക്ക് സിനിമയില്‍ നിന്നും അവഗണന നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു.   

ദിലീപിനെ അനുകൂലിച്ച് സംസാരിച്ച തന്നെ അദ്ദേഹത്തിന് ഒപ്പമുള്ള പലരും വിളിച്ച്‌ അഭിനന്ദിച്ചു സംസാരിക്കുകയുണ്ടായി. താന്‍ അത്തരം ഒരു  നിലപാടെടുത്തത് പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിച്ചല്ലന്നും ന്യൂസ് ചാനലില്‍ പോയി ദിലീപിന് അനുകൂലമായി സംസാരിച്ചതിന്‍റെ പേരില്‍  ഒരു രൂപ പോലും കിട്ടിയിട്ടില്ലന്നും അദ്ദേഹം പറയുന്നു.  

ദിലീപ് ഒരു നിഷ്‌ക്കളങ്കനാണെന്ന് അവര്‍ത്തിച്ച അദ്ദേഹം ഇതിന്‍റെ പിന്നില്‍  ആരൊക്കെയാണ് പ്രവര്‍ത്തിച്ചതെന്ന് അറിയാമെന്നും പറഞ്ഞു. ഒരു വിഭാഗം ആളുകള്‍ ദിലീപിന്‍റെ പതനം ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിരവധി പേരെ ദിലീപ് സഹായിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു പുരാണം അനുസരിച്ച്  തന്‍റെ ജന്മ ഉദ്ദേശം തന്നെ ദിലീപിന് വേണ്ടി സംസാരിക്കുക എന്നതാവുമെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ ഈ പാഴ്ജന്‍മം കൊണ്ട് അല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നും തന്നെ ഉള്ളതായി കരുതുന്നില്ല എന്നു കൂടി പറഞ്ഞു വച്ചു.

Leave a Reply

Your email address will not be published.