ഇന്ത്യയിലെ പുരുഷന്‍മാര്‍ക്ക് കോണ്ടം ഇഷ്ടമല്ലന്നു സര്‍വേ ; കാരണമാണ് ആണ് ബഹു രസം !!

ജനപ്പെരുപ്പം വല്ലാതെ കൂടി വരുന്ന പല രാജ്യങ്ങളും ജനസംഖ്യാ 
നിയന്ത്രണങ്ങള്‍ നടപ്പാക്കി വരാറുണ്ട്. അതിന് പൊതുവേ ഉപയോഗിച്ചു
വരുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് കോണ്ടത്തിന്‍റെ ഉപയോഗം. ഇതുകൊണ്ട് തന്നെയാണ് മാറി മാറി വരുന്ന എല്ലാ സര്‍ക്കാരുകളും കോണ്ടത്തിൻ്റെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.  

‘കോണ്ടം’ നല്ലതാണ് എന്ന പരസ്യവാക്യം എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗിക്കുന്നത് തീരെ ഇഷ്ടമല്ലെന്നാണ് പുതിയതായി പുറത്തുവന്ന സര്‍വ്വേ പറയുന്നത്. എന്നു കരുതി ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലന്നു അര്‍ത്ഥമില്ല. കോണ്ടത്തിൻ്റെ ഉപയോഗം തീരെ ഇഷ്ടമല്ലാത്തതാണ് ഇതിന് കാരണം.    

ലൈംഗികമായ സുരക്ഷിതത്വത്തിന് വേണ്ടിയാണ്  പ്രധാനമായും കോണ്ടം ഉപയോഗിക്കുന്നത് എന്ന പൂര്‍ണ ബോധ്യമുള്ളവരാണ് സിംഹഭാഗവും. എന്നിരുന്നാലും 94.4 ശതമാനം പുരുഷന്മാര്‍ക്കും കോണ്ടത്തിന്‍റെ  ഉപയോഗത്തിനോട് തീരെ താത്പര്യമില്ലന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ’യാണ് ഇത്തരം ഒരു വാര്ത്ത പുറത്തുവീട്ടിരിക്കുന്നത്. 

പുരുഷന്മാരില്‍ 97.9 ശതമാനം പേരും ‘കോണ്ടം’ ഉപയോഗിക്കുന്നതിന്‍റെ ആവശ്യം അറിയാമായിരുന്നിടുകൂടി പുരുഷാധിപത്യവ്യവസ്ഥിയില്‍ നില നില്‍ക്കുന്നവരായതിനാല്‍ത്തന്നെ അവരുടെ ഇത്തരം ഒരു മനോഭാവം  അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ആധിപത്യ സ്വഭാവമാണ് കോണ്ടം ഉപയോഗിക്കുന്നതിലുള്ള തല്‍പര്യമില്ലായിമയ്ക്ക് പ്രധാന കാരണം. 

കോണ്ടത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ട് കൂടി അത് സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തികമാക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ല.  ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല ഫ്ളേവറുകളില്‍ കോണ്ടം വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തിനോക്കിയെങ്കിലും ഇന്ത്യയില്‍ അവയൊന്നും തന്നെ അത്രകണ്ട് വിജയിച്ചില്ല എന്നു വേണം കരുതാന്‍.   ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ലന്നു മാത്രമല്ല രാജ്യത്ത് കോണ്ടത്തിന്‍റെ പരസ്യങ്ങള്‍ക്കു പോലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. കോണ്ടം ഉപയോഗിക്കുന്നതിലുള്ള വിമുഖതയാണ് ഒരു പരിധി വരെ   ജനസംഖ്യാവര്‍ധനവിന് കാരണമാവുന്നതെന്നും വിദക്തര്‍ അഭിപ്രായപ്പെട്ടു. 2027-ഓടെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്നാണ്  അടുത്തിടെ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published.