ഒന്നു കണ്ടുനോക്ക് പ്രിയന്‍ ; എന്നാല്‍ കണ്ടേക്കാമെന്നു മോഹന്‍ലാലും. ഒരു അപരിചിതൻ ആണ് പ്രിയനേ സമീപിച്ചത്, വീഡിയോ കണ്ടപ്പോഴാണ് ശരിക്കും ലാൽ ഞെട്ടിയത് !

സിനിമ ഉണ്ടായ കാലം മുതല്‍ തന്നെ സിനിമാ താരങ്ങളോടുള്ള ആരാധനയും സര്‍വസാധാനമാണ്. എന്നാല്‍ അക്കാലത്ത് പല ആരാധകരും  മുഖ്യധാരയില്‍ എത്തപ്പെടാതെ ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാല്‍ നവ മാധ്യമങ്ങളുടെ അതിപ്രസരം ഇത്തരത്തിലുള്ള ആരാധകര്‍ക്കുള്ള നല്ലൊരു വേദിയായി മാറിയിട്ടുണ്ട്. ആരാധകര്‍ വരയ്ക്കുന്ന താരങ്ങളുടെ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇതില്‍ വളരെ വ്യത്യസ്തമായൊരു ചിത്രം വര അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുണ്ടായി. ഉദയന്‍ എടപ്പാള്‍ എന്ന കലാകാരന്‍,     മോഹന്‍ലാലിൻ്റെ സാൻ്റ് ആര്‍ട്ട് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് സമൂഹ മാധ്യമം ഇരു കയ്യും നീട്ടി സ്വീകരിച്ചു.  

‘ഒപ്പം’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വച്ച് ആ വയറല്‍ വീഡിയോ സാക്ഷാല്‍ മോഹന്‍ലാലിനെ നേരിട്ടു കാണിച്ചപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തെക്കുറിച്ച് ഉദയന്‍ ഫെയിസ് ബുക്ക് പോസ്റ്റില്‍ വിശദമാക്കുകയുണ്ടായി.  ലാലേട്ടന്‍ അഭിനന്ദിക്കുകയും ഒപ്പം സാൻ്റ് ആര്‍ട്ടിനെ കുറിച്ച്‌ കൂടുതല്‍ ചോതിച്ചറിഞ്ഞുവെന്നും ഇതോടനുബന്ധമായി അദ്ദേഹം കുറിച്ചു.

ഒപ്പം എന്ന ചിത്രത്തിന്‍റെ  ആര്‍ട്ട് ഡയറക്ടര്‍ മണിയെ പരിചയമുള്ളതുകൊണ്ടാണ് മോഹന്‍ലാലിനെ  നേരില്‍ കാണണം എന്ന ആഗ്രഹുമായി ഒപ്പം സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്. മണിയേ മാത്രമായിരുന്നു സെറ്റില്‍  ആകെ പരിചയം ഉണ്ടായിരുന്നത്. എന്നാല്‍  സെറ്റില്‍ കറുത്ത കോട്ടിട്ട സെക്യൂരിറ്റികാര്‍ തന്നെ തടഞ്ഞു നിര്‍ത്തി. മണിയേട്ടൻ്റെ പരിചയം പറഞ്ഞിട്ടും കടത്തിവിട്ടില്ല. അപ്പൊഴാണ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പുറത്തേക്കിറങ്ങി വന്നത്. തന്‍റെ കയ്യില്‍ അപ്പോള്‍ ഉണ്ടായിരുന്ന  സാൻ്റ് ആര്‍ട്ട് വീഡിയോ  തുടക്കകാലത്ത് മൊബൈല്‍ ക്യാമറ കൊണ്ട് ചിത്രീകരച്ചതായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രത്തിലെ വേഷം ആയിരുന്നു അന്ന് സാന്‍റ് ഉപയോഗിച്ച് വരച്ചത്. ആ വീഡിയോ  നേരെ പ്രിയദര്‍ശനെ കാണിച്ചു. വീഡിയോ കണ്ട ഉടന്‍ അദ്ദേഹം ചോതിച്ചത് ലാല്‍ കണ്ടോ എന്നായിരുന്നു. ഇല്ല എന്നു മറുപടി നല്കിയപ്പോള്‍ നേരെ മോഹന്‍ലാലിൻ്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.     ടാ ലാലേ ഇവൻ്റെ കയ്യില്‍ ഒരു വെറൈറ്റി വീഡിയോ ഉണ്ട്, ഒന്നു കണ്ടുനോക്ക് എന്നു പ്രിയദര്‍ശന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അത് കാണാന്‍ തല്‍പ്പര്യപ്പെട്ടു. വീഡിയോ കണ്ടതിനു ശേഷം അഭിനന്ദനം അറിയിച്ച അദ്ദേഹം സാൻ്റ് ആര്‍ട്ടിനെ കുറിച്ച്‌ കുറെയേറെ  ചോദിച്ചറിയുകയും ചെയ്തുവെന്ന് അദ്ദേഹം തന്‍റെ ഫെയിസ് ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published.