ഈ ഒരു കാര്യത്തിൽ അച്ഛന്‍ തനിക്കൊരു വെല്ലുവിളി ആകാന്‍ സാധ്യത ഉണ്ടെന്ന് കാളിദാസ് ജയറാം.

മലയാളത്തിലെ അറിയപ്പെടുന്ന ദമ്പതികളായ ജയറാമിൻ്റെയും പാര്‍വതിയുടെയും മകന്‍, മികച്ച ബാലതാരത്തിനുള്ള ദേശീയ അംഗീകാരം സ്വന്തമാക്കിയ നടന്‍ അങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ്  കാളിദാസ് ജയറാം. നന്നേ ചെറുപ്പത്തില്‍ തന്നെ  ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇന്ന് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നടനാണ്.  

അച്ഛനും മകനും ഫിറ്റ്നസ്സിൻ്റെ കാര്യത്തില്‍ വളരെ കോണ്‍ഷ്യസ് ആണ്. രണ്ടാളും ഏറെക്കുറെ ഫിറ്റ്നസ് ഫ്രീക്സ് ആണ്. അടുത്തിടെ ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട തൻ്റെ അച്ഛനെക്കുറിച്ച് കാളിദാസ് ജയറാം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ആരോഗ്യ കാര്യത്തില്‍ ജയറാം വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന്  കാളിദാസ് പറയുന്നു.  

ഈ രീതിയില്‍ ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അച്ഛന്‍  തനിക്കൊരു കോംമ്പറ്റീഷന്‍ ആകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കാളിദാസ് തമാശരൂപേണ പറയുന്നു. 

എല്ലാ ദിവസവും മുടങ്ങാതെ മൂന്ന് മണിക്കൂറോളം അച്ഛന്‍   വ്യായാമത്തിനായി മാറ്റി വെക്കാറുണ്ട്. പലപ്പോഴും അത് കാണുമ്പോള്‍ വല്ലാത്ത അസൂയ തോന്നാറുണ്ട്. അതുപോലെ തന്നെ ആഹാര കാര്യത്തിലും ജയറാം വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് കാളിദാസ് പറയുന്നു.  തന്‍റെ അച്ഛൻ്റെ  നിശ്ചയ ദാര്‍ഢ്യം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് കാളിദാസ്  അഭിപ്രായപ്പെട്ടു. ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് കാളിദാസും. മുന്‍പ്  35 കിലോയോളം  ഭാരം കാളിദാസ് കുറച്ചിരുന്നു. 

ഒരു അച്ഛന്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും തന്നെ വളരെ നന്നായി  പ്രോല്‍സാഹിപ്പിക്കുന്ന പിതാവാണ് ജയറാമെന്നാണ്  കാളിദാസിന്‍റെ അഭിപ്രായം. തങ്ങള്‍ വീട്ടില്‍ സിനിമാ വിശേഷങ്ങളൊന്നും  ചര്‍ച്ച ചെയ്യാറില്ലന്നു കാളിദാസ് പറയുന്നു. സഹോദരിയായ ചക്കി സിനിമ തീരെ  ശ്രദ്ധിക്കാത്ത വ്യക്തിയാണ്. ചക്കിക്ക് സ്പോര്‍ട്സാണ് ഏറെ താല്‍പര്യം എന്നും കാളിദാസ് പറയുന്നു. 

Leave a Reply

Your email address will not be published.