“മുഖം സ്ക്രീനില്‍ കണ്ടാല്‍ തന്നെ കൂവല്‍ തുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നു” ഷിബു ചക്രവര്‍ത്തി

ഇരുന്നൂറോളം പാട്ടുകള്‍ എഴുതിയ മലയാളത്തിലെ മികച്ച ഗാനരചയിതാക്കളില്‍ ഒരാളാണ് ഷിബു ചക്രവര്‍ത്തി. മലയാളിക്ക് മറക്കാനാകാത്ത എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികത്തുമ്പി ല്‍ നിന്നും അടര്‍ന്ന് വീണിട്ടുള്ളത്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലങ്കിലും മലയാള സിനിമയിലെ സുവര്‍ണ കാലഘട്ടത്തിലെ ചരിത്രത്തിന്‍റെ ഭാഗമാണ് അദ്ദേഹം. അടുത്തിടെ ഷിബു ഒരു സ്വകാര്യ ചാനലില്‍ തന്‍റെ പഴയകാല ഓര്‍മകള്‍ അയവിറക്കുകയുണ്ടായി. 

എണ്‍പതുകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍  നേരിട്ട  പരാജയങ്ങളെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. മലയളത്തിൻ്റെ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രചിച്ച ശ്യാമ, നിറക്കൂട്ട് എന്നീ സിനിമകളിലെ നായക കഥാപാത്രം ചെയ്തത് മമ്മൂട്ടി ആയിരുന്നു. ഈ ചിത്രങ്ങളൊക്കെ  വന്‍ വിജയങ്ങളായിരുന്നെങ്കിലും പിന്നീട് വന്ന ചിത്രങ്ങളൊന്നും തന്നെ അത്രകണ്ട് വിജയിച്ചില്ലന്നു അദ്ദേഹം ഓര്‍ക്കുന്നു. 

ഡെന്നീസ് ജോസഫ് തിരക്കഥ എഴുതിയ സിനിമകള്‍ക്ക് ചില ചിത്രങ്ങളൊഴികെ മമ്മൂട്ടിയുടെ പല ചിത്രങ്ങളും തുടര്‍ച്ചയായി പരാജയപ്പെട്ടു. ന്യായ വിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നില്‍ തുടങ്ങി ഒട്ടു മിക്ക ചിത്രങ്ങളും പരാജയത്തിന്‍റെ കയ്പ്പുനീര്‍ കുടിച്ചു. മമ്മൂട്ടിയുടെ മുഖം സ്‌ക്രീനില്‍ കാണുമ്പോൾ തന്നെ കൂവല്‍ ഉയരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരു കാരണവുമില്ലാതെ ആയിരുന്നു മമ്മൂട്ടിക്കു തീയറ്ററിനുള്ളില്‍ കൂവല്‍ എറ്റ് വാങ്ങേണ്ടി വന്നത്. കൂവല്‍ കേള്‍ക്കാതെ ഒരു മമ്മൂട്ടി ചിത്രം കാണാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. കഥ നന്നാവാത്തതിനാലോ അല്ലങ്കില്‍ അഭിനയം മോശമാതിനാലാണോ ആയിരുന്ന ഈ കൂവല്‍. ഷിബു ചക്രവര്‍ത്തി പറയുന്നു.

വീണ്ടും എന്ന ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഇടവേള വരെ ആളുകള്‍ കൂവുന്ന സ്ഥിതി ആയിരുന്നു. മമ്മൂട്ടിയുടെ മുഖം സ്ക്രീനില്‍ കാണുമ്പോള്‍ തന്നെ കൂവല്‍ തുടങ്ങുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് മികച്ച ചിത്രങ്ങളെന്ന് വിലയിരുത്തുന്ന പല സിനിമകളുടെയും അവസ്ഥ ഇതായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.    

ഒരുകാലത്ത് മമ്മൂട്ടി നേരിട്ട  തുടര്‍ പരാജയങ്ങളെക്കുറിച്ച്‌ അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും ഇതേ ചാനലില്‍ വച്ച് പറയുകയുണ്ടായി. പിന്നീടാണ് മമ്മൂട്ടിയ്ക്കായി ന്യൂഡല്‍ഹി എഴുതുന്നതും ജോഷിയുടെ സംവിധാനത്തില്‍ ആ ചിത്രം പുറത്തിറങ്ങുന്നതും. ചിത്രം വന്‍ വിജയമായി മാറിയെന്ന് മാത്രമല്ല മമ്മൂട്ടിക്കു  ശക്തമായ തിരിച്ചുവരവ് ഒരുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.