രാജാക്കന്മാരായി രണ്ടു പേരുണ്ടെങ്കിലും ഒന്നാമതായി ഒരാൾ മാത്രം ; മികച്ച 10 പേരിൽ ഒന്നാമതായി ഈ രാജാവ്

പലപ്പോഴും ഇന്ത്യന്‍ സിനിമകള്‍ക്ക് തന്നെ പ്രചോതനമാണ് മലയാള സിനിമ .
പല തദ്ദേശീയ ഭാഷകളും കടം കൊള്ളുന്നത് മലയാള സിനിമയില്‍ നിന്നാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സ്വഭാവികമായ അഭിനയവും കഥാ തിരഞ്ഞെടുപ്പിലെ പുതുമയും മലയാളത്തെ ഇതര ചലച്ചിത്ര മേഖലയുമായി തരതമ്യം ചെയ്യുമ്പോള്‍ ഒരു പാടി മുന്നില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും എല്ലാ കാലത്തും ഇന്ത്യയിലെ മറ്റ്  താരങ്ങള്‍ക്ക് തന്നെ പ്രചോതനമാണ്. അടുത്തിടെ ഇന്ത്യയിലെ വളരെയേറെ അറിയപ്പെടുന്ന ഒരു യൂ ടൂബ് ചാനല്‍ ഒരു പഠനം പുറത്തു വിടുകയുണ്ടായി. 

അഭിനയ മികവില്‍ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഇന്ത്യയിലെ പത്ത് നടന്മാര്‍ ആരൊക്കെയാണെന്നായിരുന്നു അവര്‍ കണ്ടെത്തിയത്. അമിതാബ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍,വിക്രം, രജനികാന്ത് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഈ മുഴുനീള താരനിരയില്‍ നിന്നും അവര്‍ 10 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. ഈ  ലിസ്റ്റില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയത് മലയാളത്തിൻ്റെ  പ്രിയതാരമായിരുന്നു.  മലയാളത്തിന്‍റെ നടന്ന വിസ്മയം  മോഹന്‍ലാലാണ് മികച്ച 10 നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോക സിനിമയ്ക്കു തന്നെ ഇന്ത്യന്‍ സിനിമയുടെ സംഭാവനയായി കരുതിപ്പോരുന്ന ഒരു നടന് ഇത് അര്‍ഹിച്ച അംഗീകാരം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആദ്യ 10 നടന്മാരുടെ ലിസ്റ്റില്‍ മലയളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇടം പിടിച്ചിട്ടുണ്ട്.  

ഷാരൂഖ് ഖാന്‍, മഹേഷ് ബാബു, സൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളുടെയും ഇഷ്ട നടനാണ് മോഹന്‍ലാല്‍. ഇത് അവര്‍ തന്നെ പറയുന്ന വീഡിയോയും ഇതിനോടകം ജന ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.