ഞാനും കരഞ്ഞിട്ടുണ്ട്, ഡിംപലുമായി വലിയ ഫൈറ്റ് ഉണ്ടായിട്ടില്ല ; കൂടുതലും ഇന്‍ഡയറക്‌ട് അഭിപ്രായ വ്യത്യാസങ്ങളാണ് വന്നിട്ടുളളത്.

ബിഗ് ബോസ് എന്ന ജനപ്രിയ ഷോയിലെ ശ്രദ്ധേയയായ ഒരു കണ്ടസ്റ്റന്‍റ് ആയിരുന്നു സന്ധ്യ മനോജ്.  ഒരു പ്രഫഷണല്‍ ഒഡിസ്സി നര്‍ത്തകി ആയ ഇവര്‍ മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും വേറിട്ട് നിന്നത് അവരുടെ പെരുമാറ്റം കൊണ്ടും അഭിപ്രായ പ്രകടനങ്ങളിലെ വ്യക്തതകൊണ്ടുമാണ്. എഴുപത് ദിവസങ്ങള്‍ അവര്‍ ഹൌസിനുള്ളില്‍ തുടരുകയുണ്ടായി. അടുത്തിടെ  തൻ്റെ യൂടൂബ് ചാനലിലൂടെ  മറ്റൊരു മത്സരാര്‍ത്ഥിയായ ഡിംപല്‍ ഭാലിനെ കുറിച്ച്‌ സംസാരിച്ചു.    

ഇങ്ങനത്തെ ഒരു അടിപൊളി ആളാണോ ബിഗ് ബോസില്‍ എത്തിയതെന്നായിരുന്നു തനിക്ക് ഡിംപലിനെക്കുറിച്ച് ആദ്യം തോന്നിയതെന്ന് സന്ധ്യ പറയുന്നു. തുടക്കം  തൊട്ട് തന്നെ എല്ലാവരുമായും ഡിംപല്‍ നല്ല അടുപ്പം സൂക്ഷിച്ചുവെന്നാണ് സന്ധ്യയുടെ അഭിപ്രായം.  വെറുതെ ഇരിക്കരുത് നന്നായി പെര്‍ഫോം ചെയ്യണമെന്ന് തന്നെ പ്രചോദിപ്പിച്ചത് ഡിംപലാണെന്നു സന്ധ്യ പറയുന്നു. തുടക്കം തൊട്ട് തന്നെ തങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക കണക്ഷനുണ്ടായിരുന്നുവെന്ന് സന്ധ്യ ഓര്‍ക്കുന്നു. 

കളിയും ചിരിയും അല്ലാതെ കാര്യമായിട്ടുളള പല  ഇമോഷന്‍സും ഡിസ്‌കസ് ചെയ്യാനുളള ഒരു കംഫര്‍ട്ട് സോണില്‍ തങ്ങള്‍ എത്തിയിരുന്നു.  ഡീംപലിൻ്റെ  കഥ കേട്ട് തനിക്കും കരച്ചില്‍ വന്നിട്ടുണ്ടെന്ന് സന്ധ്യ കൂട്ടിച്ചേര്‍ത്തു. ഡിംപലുമായി വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായിട്ടില്ല.   കൂടുതലും ഇന്‍ഡയറക്‌ട് അഭിപ്രായ വ്യത്യാസങ്ങളാണ് വന്നിട്ടുളളത്. 

സ്ത്രീ ശാക്തീകരണം എന്ന് പറയുന്നത് ഒരു കഴിവില്ലാത്തതോ  പ്രതികരിക്കാന്‍ ശേഷിയില്ലാത്തതോ ആയ  കുട്ടിക്ക് തന്‍റെ  മനസിലുളള കാര്യങ്ങള്‍ വെളിയിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടെങ്കില്‍ അതിനു സഹായിക്കുക എന്നതാണ്. എന്നാല്‍ നന്നായി സ്‌ട്രോംഗായി നില്‍ക്കുന്ന കുട്ടികള്‍ക്കും എക്‌സ്പ്രസ് ചെയ്യാന്‍ അറിയുന്ന കുട്ടിക്കും സമൂഹത്തിനോട് പറയാന്‍ കഴിയുന്ന കുട്ടിക്കും ഒരു ശാക്തീകരണത്തിൻ്റെയും ആവശ്യമില്ലന്നും സന്ധ്യ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.