വിവാദങ്ങളും ഗോസ്സിപ്പുകളും ദിന പ്രതിയെന്നോണം ഉയര്‍ന്നു കേള്‍ക്കുന്ന ഇന്റസ്ട്രിയാണ് സിനിമ. അതില്‍ ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്നതാവട്ടെ ബേളീവുഡും. സാധാരണമായി ഉണ്ടാകുന്ന വാർത്തകള്‍ക്കപ്പുറം ബോളീവുഡിനെ ലൈവായി നിര്‍ത്തുന്നത് പലപ്പോഴും ഗോസ്സിപ്പുകളാണ്. മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷമായ താരങ്ങളെക്കുറിച്ച് തന്നെ പുതിയ വാർത്തകള്‍ എഴുതി ഉണ്ടാക്കുന്ന പാപ്പരാസി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരാണ് ഈ മേഖലയെ പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നത്. പല താരങ്ങളുടെയും വിവാഹത്തിൻ്റെയും വേര്പിരിയലിൻ്റെയും വാർത്തകള്‍ അവര്‍ തന്നെ അറിയിന്നത് ഗോസ്സിപ്പ് കോളങ്ങളില്‍ നിന്നുമാണ് എന്നതാണ് ഏറ്റവും വലിയ തമാശ. ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഭരിക്കുന്ന ഈ ഗ്ലാമര്‍ ഇന്റസ്ട്രിയില്‍ നിന്നും അടുത്തിടെ ഉയര്‍ന്നു കേട്ട ചൂടുള്ള വാര്‍ത്തയാണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫും യുവനടന് വിക്കി കൗശലും ഉടന്‍ വിവാഹിതരാകുന്നു എന്നത്.

ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് കത്രീന കൈഫുമായി വളരെ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി പാപ്പരാസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത് അവര്‍ തന്നെ നേരിട്ട് വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് ഹിന്ദി സിനിമാ ലോകം.
എന്നാല്‍, കത്രീനയുടെയും വിക്കിയുടെയും വിവാഹനിശ്ചയം നേരത്തെ തന്നെ കഴിഞ്ഞുവെന്ന തരത്തില്‍ അടുത്തിടെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുകയുണ്ടായി. ഇരുവരുടെയും വിവാഹനിശ്ചയം വളരെ രഹസ്യമായി നടന്നു എന്നാണ് ബോളീവുഡുമായി അടുത്ത ബന്ധം സൂക്ഷിയ്ക്കുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ത്തയില്‍ കഴമ്പില്ലന്നും ഇരുവരുടെയും വിവാഹനിശ്ചയം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് കത്രീനയുടെ പല സുഹൃത്തുക്കളും മീഡിയയോട് പ്രതികരിച്ചത്.

എന്നാല്‍ ഇവരുടെ വിവാഹനിശ്ചയവും വിവാഹവും ഉടന്‍ തന്നെ നടക്കുമെന്നാണ് അനൌദ്യോഗികമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.