ക്വാറന്റൈൻ സമയത്ത് പൃഥ്വി രാജിനോട് അത് പോലെ പറയേണ്ടി വന്നത് ഭാര്യ എന്ന നിലയില്‍ ആയിരുന്നു !

നവാഗതനായ മനു വാര്യര്‍ സംവിധാനം നിര്‍വഹിച്ച  ചിത്രമാണ് ‘കുരുതി’ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ഇതിനോടകം ഈ സിനിമയ്ക്ക്  ലഭിക്കുന്നത്. എന്നാല്‍ കുരുതി എന്ന ചിത്രത്തിലേക്ക് എത്തിയ സന്ദര്‍ഭം  പൃഥ്വിരാജിൻ്റെ ഭാര്യയും സിനിമയുടെ നിര്‍മാതാവുമായ സുപ്രിയ മേനോന്‍ വിശദീകരിക്കുകയുണ്ടായി.

കോവിഡ് ബാധയെത്തുടർന്നു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സമയത്താണ് പൃഥ്വിരാജ് ഈ ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് വായിക്കുന്നത്.  സ്ക്രിപ്റ്റ് വായിച്ച ശേഷം പൃഥ്വിരാജ് അത് വായിക്കാനായി തനിക്ക് അയച്ചു തരികയായിരുന്നു. അപ്പോള്‍ കോവിഡ് ആയിട്ട് കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ, എന്നായിരുന്നു തൻ്റെ ആദ്യ പ്രതികരണമെന്ന് സുപ്രിയ പറയുന്നു. 

കുരുതി തങ്ങളിലേക്ക് എത്തിയത് ഒരു പ്രത്യേക സമയത്തായിരുന്നുവെന്ന് സുപ്രിയ  ഓര്‍ക്കുന്നു. പൃഥ്വിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളില്‍ ആയിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ തമ്മില്‍ കാണാന്‍ കഴിയുമായിരുന്നില്ല, നല്ലൊരു സ്ക്രിപ്റ്റ് വായിച്ചു എന്ന് പറഞ്ഞ് പൃഥ്വിരാജ് സ്ക്രിപ്റ്റ് മെസ്സേജ് ചെയ്യുകയായിരുന്നു. അപ്പോള്‍ തന്‍റെ ആദ്യ പ്രതികരണം, കോവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അത് ഭാര്യ എന്ന നിലയില്‍ ഉള്ള ഒരു പ്രതികരണം ആയിരുന്നു.  പക്ഷേ എന്തായാലും സ്ക്രിപ്റ്റ് വായിക്കണം എന്ന് പൃഥ്വി നിര്‍ബന്ധിച്ചു. അങ്ങനെ അത്  വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ കോവിഡ് കാലത്ത് ചെയ്യാന്‍ പറ്റുന്ന ഒരു ചിത്രമാണെന്ന് തിരിച്ചറിഞ്ഞു ഈ ചിത്രം ചെയ്തതെന്ന് സുപ്രിയ പറയുന്നു. 

മുരളി ഗോപി, സ്രിന്ദ, മാമുക്കോയ, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്‌ലെന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അനീഷ് പള്ള്യാല്‍ ആണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published.