മലയാളികളുടെ പൊന്ന് കായ്ക്കുന്ന മണ്ണാണ് ഗള്‍ഫ് രാജ്യങ്ങളിലെ മരുഭൂമികള്‍. ചുമലില്‍ എടുത്താല്‍ പൊങ്ങാത്തത്ര പ്രാരാബ്ദവും മനസ്സ് നിറയെ നാളയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി മലയാളികള്‍ നേരെ എത്തുന്നത് അറബിപ്പൊന്ന് വിളയുന്ന ഊഷര ഭൂമിയിലേക്കാണ്. ഒരു ശരാശരി മലയാളിയുടെ സ്വപ്നങ്ങളില്‍ ഗള്‍ഫ് എന്ന നിധി നിറഞ്ഞ മണ്ണ് എന്നും ഒരു വിസ്മയമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍
പെടാപ്പാട് പെടുന്ന ഓരോ അഭ്യസ്ത വിദ്യനും ബുദ്ധി ഉറച്ച കാലം മുതല്‍ ഗള്‍ഫ് എന്ന സ്വപ്നം കണ്ടു തുടങ്ങാറുണ്ട്. അതുപോലെ തന്നെ ഗള്‍ഫ് നാടുകളും തങ്ങളുടെ നാടിന്റെ വികസനത്തില്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ഇന്ത്യാക്കാരോടാണ്, പ്രത്യേകിച്ചു മലയാളികളോട്. അതുകൊണ്ട് തന്നെ മലയാളിയും മലയാളിക്ക് പ്രിയപ്പെട്ടതൊക്കെയും അറബി നാടിനും പ്രിയപ്പെട്ടതാണ്. അതിനുള്ള ഏറ്റവും വലിയ ഉദാരണമാണ് വെറും ഒരു പ്രാദേശിക ഭാഷ മാത്രമായ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചത്. കലാമേഖലയില്‍ ഇവര്‍ നല്കിയ ര്‍ നല്കിയ സംഭാവന പരിഗണിച്ചാണ് യുഎഇയുടെ ഈ അംഗീകാരം. 10 വർഷം കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ.

ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ഈ സൂപ്പര്‍ താരങ്ങള്‍ വരും ദിവസങ്ങളില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്. നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. പൊതുവേ ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കാണ് ഗോള്‍ഡണ്‍ വിസ അനുവദിക്കുന്നത്.