മലയാളത്തിലെ ചില പ്രേക്ഷകരുടെ അപ്രിയ നടനുമായി അനുശ്രീക്ക് അടുപ്പം !

ഒരു റിയാലിറ്റി ഷോയിലൂടെ സിനിമയുടെ വെള്ളി വെള്ളിവെളിച്ചത്തിലേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം നിര്‍വഹിച്ച ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് കടന്നു വരുന്നത്. തുടക്കം മുതല്‍ തന്നെ വളരെ വ്യത്യസ്ഥമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ച്  ഈ യുവനടി ശ്രദ്ധ നേടി. വളരെ ചെറിയ കലയാളവിനുള്ളില്‍ മലയാളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ നടന്‍മാരോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം സിദ്ധിച്ച കലാകാരിയാണ് ഇവര്‍.  

അടുത്തിടെ ഒരു അഭിമുഖത്തില്‍ അനുശ്രീ തൻ്റെ ഒപ്പം അഭിനയിച്ചതില്‍  തനിക്ക് ഏറ്റവും അടുപ്പം തോന്നിയ അഭിനേതാക്കളെക്കുറിച്ച് കുറിച്ച്‌ തുറന്നു പറയുകയുണ്ടായി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഉള്ള സൗഹൃദങ്ങളെ കുറിച്ച്‌ സംസാരിക്കവേ ആണ് അനുശ്രീ ഇത് പറഞ്ഞത്. സിനിമാ താരങ്ങളില്‍ താന്‍  രണ്ടു നടന്മാരുമായിട്ടാണ് അടുപ്പം കാത്ത് സൂക്ഷിക്കുന്നത് എന്നു അനുശ്രീ പറയുന്നു. ഒന്ന് ജനപ്രിയ നായകന്‍ ദിലീപും മറ്റൊന്ന് നിത്യ ഹരിത നായകന്‍ കുഞ്ചാക്കോ ബോബനും. ഇവരുമായി താന്‍ വളരെ നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്ന് അനുശ്രീ പറയുന്നു.

താനും ദിലീപും ഇപ്പൊഴും ചന്ദ്രേട്ടനെവിടെയാ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ  പേരുകള്‍ ചൊല്ലിയാണ് പരസ്പ്പരം വിളിക്കാറുള്ളത്.  താന്‍  മിക്കപ്പോഴും ദിലീപിനെ ചന്ദ്രേട്ടാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ദിലീപിന്‍റെ നമ്പര്‍ പോലും ചന്ദ്രേട്ടന്‍ എന്ന പേരില്‍ ആണ് സേവ് ചെയ്തു വെച്ചിരിക്കുന്നത് എന്ന് അനുശ്രീ പറയുകയുണ്ടായി. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം നിര്‍വഹിച്ച ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന  ചിത്രത്തില്‍  അനുശ്രീയെയും ദിലീപിനെയും കൂടാതെ നമിത പ്രമോദും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദിലീപ്- അനുശ്രീ കൂട്ടുകെട്ട് ജനം ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. വാണിജ്യ പരമായി മികച്ച വിജയം നേടിയ ചിത്രം നിരൂപക പ്രശംസയും ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published.