മുടി മുറിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി കാവ്യ മാധവൻ ; അത് മുടിയെ ബാധിച്ചു തുടങ്ങി !

മലയാളത്തനിമയുള്ള ഒരു നടിയുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഭൂരിപക്ഷം മലയാളികളുടെ മനസ്സിലേക്കും ആദ്യം ഓടിയെത്തുന്ന പേരാണ് കാവ്യ
മാധവന്‍. ബാലതാരമായെത്തി സിനിമയുടെ സജീവതയിലേക്ക് പതിയെ
ചുവട് വച്ച  താരമാണ് കാവ്യ. മലയാളത്തിൻ്റെ മുന്‍ നിര നായികയായി വളര്‍ന്ന കാവ്യ യുവാക്കളുടെയും കുടുംബപ്രേക്ഷകരും പ്രിയങ്കരിയാണ്.  തന്‍റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ചഭിനയിച്ച ദിലീപിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും അവധി എടുത്ത് നില്‍ക്കുകയാണ് കാവ്യ ഇപ്പോള്‍.  

ഇടതൂര്‍ന്ന നീണ്ട മുടിയുള്ള കാവ്യ തന്‍റെ മുടി മുറിച്ചത് താരത്തിന്‍റെ പല ആരാധകരെയും ഒരുപാട് വിഷമിപ്പിച്ചിരുന്നു. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും നിരന്തരമായ ചോദ്യങ്ങള്‍ കാരണം താന്‍ മുടി മുറിക്കാനുണ്ടായ സാഹചര്യം അവര്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് പൊതുവേയുള്ള ഇമേജിനേക്കുറിച്ചും ഈ അവസരത്തില്‍ സംസാരിക്കുകയുണ്ടായി.   

 പൊതുവെ തനിക്ക് ഒരു പാവം പെണ്‍കുട്ടി ഇമേജാണുള്ളത്. എന്നാല്‍ അത്ര പാവമല്ല താണെന്ന് കാവ്യ പറയുന്നു. എത്ര മാത്രം ബോള്‍ഡാണെന്ന് അറിയില്ല എന്നാല്‍ തനിക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തതയുണ്ട്. 

ചെറുപ്പം മുതലെ അച്ഛനേയും അമ്മയേയും ആശ്രയിച്ചായിരുന്നു തന്‍റെ ജീവിതം. സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നില്ല. ഡ്രൈവിംഗ് പഠിച്ചത് സ്വതന്ത്രമാവുക എന്ന ഉദ്യേശത്തോടെയായിരുന്നെന്ന് കാവ്യ പറയുന്നു. എന്നാല്‍ മാതാ പിതാക്കള്‍ക്ക് താന്‍ ഡ്രൈവ് ചെയ്യുന്നത് ഭയമായിരുന്നതിനാല്‍ ഡ്രൈവ് ചെയ്യാന്‍ പലപ്പോഴും കഴിയാറില്ല.  

താന്‍ ഫാഷന് വേണ്ടി ആയിരുന്നില്ല മുടി  മുറിച്ചതെന്ന് കാവ്യ പറയുന്നു. മുടി വല്ലാതെ കൊഴിഞ്ഞപ്പോള്‍ മുറിച്ച് ഷെയിപ്പ് ചെയ്തു എന്നാണ് കാവ്യ പറയുന്നത്.  മുടി പോയത് തനിക്കും സങ്കടകരമായ കാര്യമാണ്. ചേരുന്ന മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. എങ്കിലും അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. . മുടി പോയത് വലിയൊരു വിഷമം തന്നെയാണ്. മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി എന്നൊക്കെയാണ് തന്നോട് അമ്മമാര്‍ പറയാറുള്ളത്. മനപ്പൂര്‍വ്വം മുടി മുറിച്ചതല്ല. കൊഴിഞ്ഞു പോയപ്പോള്‍  ഭംഗിയായി വെട്ടിയതാണ്. ട്രെന്‍ഡിയായി ഇരിക്കാനൊന്നും തനിക്ക് പറ്റില്ല.  തന്നാല്‍ കഴിയുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്, കാവ്യ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.