ഫിലിം റെപ്രസന്‍റേറ്റീവുമാർ നരകയാതന അനുഭവിക്കുകയാണ് ; അതില്‍ പലരും വൃദ്ധരാണ്

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ജീവിത സാഹചര്യം വഴി മുട്ടിയ തൊഴില്‍ മേഘലകളില്‍ ഒന്നാണ് സിനിമ. മുന്‍ നിര താരങ്ങളെ സംബന്ധിച്ചു ഇതൊരു ഒഴിവ് കാലമായിട്ടാണ് കരുതുന്നതെങ്കിലും മറ്റുള്ള കോ അർട്ടിസ്റ്റുകളെയും അണിയറക്ക് പിന്നിലുള്ള പ്രവര്‍ത്തകരെയും സംബന്ധിച്ചു വറുതിയുടെയും ബുദ്ധി മുട്ടുകളുടെയും കാലമാണിത്.


ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കൂടി  നടപ്പിലായതോടെ വളരെയേറെ  പ്രതിസന്ധിയിലായ മേഖലയായി സിനിമ മാറി എന്നതാണ് വാസ്തവം. തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതും ചിത്രീകരണത്തിന് നിയന്ത്രണം കൂടി വരുകയും ചെയ്തതോടെ ഈ മേഘലയിലെ ദിവസ വരുമാനക്കാര്‍ വലിയ തോതില്‍  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അതില്‍ വല്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് ഫിലിം റെപ്രസന്‍റേറ്റീവുമാര്‍. അവരെ മറ്റ് മുന്‍ നിര കലാകാരന്‍മാര്‍  സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ്. തൻ്റെ തന്നെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.   

ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം 1200 ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരില്‍ പകുതിയില്‍ അധികം പേരും തൊഴിലില്ലാതെ കഴിയുകയാണ്. വലിയ പടങ്ങള്‍ വരുമ്പോള്‍ മാത്രമാണ് പലര്‍ക്കും ജോലി ലഭിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി അവരൊക്കെ നരകയാതന അനുഭവിക്കുകയാണ്.

നടന്‍ സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറിൻ്റെയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷും മാത്രമാണ് കുറച്ച്‌ പണം  അവരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന റെപ്രസെൻ്റെറ്റീവുമാര്‍ക്ക് നല്കി സഹായിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഒരു തരത്തിലും ഉള്ള ആനുകൂല്യവും ലഭിക്കുന്നില്ല. 1200 ല്‍ പരം ഫിലിം റെപ്രസെൻ്റെറ്റീവുമാര്‍ മാത്രമാണ് ഇന്നുള്ളത്. 50 ലക്ഷത്തിലധികം പ്രതിഫലം പറ്റുന്ന താരങ്ങളും മറ്റ് ടെക്നീഷ്യന്മാരും ഒരു പതിനായിരം രൂപയെങ്കിലും  കിട്ടുന്ന വിധത്തില്‍ അവരെ സഹായിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അവര്‍ക്കാര്‍ക്കും ഒരു വരുമാനവുമില്ല. അതില്‍ പലരും വൃദ്ധരാണ്. അവര്‍ക്ക് ഗുണം കിട്ടുന്ന വിധത്തില്‍ സഹായിക്കണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Leave a Reply

Your email address will not be published.