പലപ്പോഴും ഒരുമിച്ച് ഹാങ് ഔട്ട് നടത്താന്‍ പോകാറുണ്ട്, പക്ഷെ ; ഇപ്പോഴെത്തെ കാമുകിമാർ കണ്ടു പടിക്കണം അനാര്‍ക്കലി മരക്കാരെ

മലയാളത്തില്‍ ഇന്നുള്ള യുവനടിമാരില്‍ ഏറ്റവും ബോള്‍ഡ് ആയ നടിയാണ്  അനാര്‍ക്കലി മരിക്കാര്‍. ആനന്തം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മറയില്ലാത്ത യുവത്വത്തിന്‍റെ പ്രതീകമാണ് ഈ യുവനടി. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ അനാര്‍ക്കലി തന്‍റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.  

തന്‍റെ സഹപാഠിയാണ് കമിതാവെന്ന് വ്യക്തമാക്കിയ അനാര്‍ക്കലി അദ്ദേഹം ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്നും പറയുകയുണ്ടായി. തങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് അനാര്‍ക്കലി പറയുന്നു. ഡല്‍ഹിയിലാണ് ജോലിയെങ്കിലും വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ആളിപ്പോള്‍ എറണാകുളത്ത് തന്നെയുണ്ടെന്നും അനാര്‍ക്കലി അറിയിച്ചു.

ഇത് വിവാഹത്തില്‍ എത്തുമോയെന്ന അവതാരകൻ്റെ ചോദ്യത്തിന് ഉറപ്പില്ല എന്നായിരുന്നു അനാര്‍ക്കലി നല്കിയ മറുപടി, അതുകൊണ്ട് തന്നെ പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക എന്നതാണു ഇപ്പോള്‍ തന്‍റെ നിലപാടെന്നും ഈ യുവ നടി വ്യക്തമാക്കി. താന്‍ അവനേയും അവന്‍ തന്നേയും ഉപേക്ഷിക്കില്ല എന്നാണ് കരുതുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അനാര്‍ക്കലി പറഞ്ഞു.

താന്‍ മറ്റ് പയ്യന്മാരെ നോക്കുന്നത് തന്‍റെ കാമുകന് ഇഷ്ടമല്ലന്നും അതിൻ്റെ പേരില്‍ പലപ്പോഴും ചെറിയ പിണക്കങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ പറയുന്നു. പലപ്പോഴും ഒരുമിച്ച് ഹാങ് ഔട്ട് നടത്താന്‍ പോകാറുണ്ടെന്നും അപ്പോഴൊക്കെ താന്‍ തന്നെയാണ് പണം ചിലവക്കുന്നത്. താന്‍ ചെറിയ തോതില്‍ സാമ്പാദിച്ചു തുടങ്ങിയതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും അവര്‍ തുടര്‍ന്നു.     

ആനന്ദം എന്ന ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രം അനാര്‍ക്കലി എന്ന നടിക്ക് മലയാള സിനിമയില്‍ തൻ്റെതായ ഒരു സ്ഥാനം നേടിക്കൊടുത്ത  കഥാപാത്രമായിരുന്നു. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published.