2002-ല്‍ നിന്നും 2021 ആയിട്ടും എനിക്ക് ഇതുവരെ അഭിനയിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞപ്പോഴുള്ള അദ്ദേഹത്തിൻ്റെ മറുപടി !

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ഇന്നു മലയാളത്തില്‍ ഏറെ സജീവമായിക്കൊണ്ടിരിക്കുന്ന താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍. സീരിയലുകളിലൂടെയും ടെലിവിഷന്‍ ചാനലിലെ അവതാരകനായും തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ തിരക്കുള്ള നടനാണ്. തൻ്റെ ജീവിതത്തില്‍ താന്‍ ആദ്യമായി പരിജയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് എന്നു പറയുന്ന അദ്ദേഹം  ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത  യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചതിനെ കുറിച്ച് പറയുകയുണ്ടായി.  

തന്‍റെ ഒരു സുഹൃത്ത് വഴിയാണ് സത്യന്‍ അന്തിക്കാടിനെ നേരില്‍ കാണുന്നത്. കോയമ്പത്തൂരില്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുന്ന സമയം അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് നേരിട്ടു ചെന്നു കണ്ടു. 

ഇത്രയും വലിയ ഒരു സംവിധായകനാണോ നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകുമെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ കുറെ അധിക നേരം സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.  ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്‌സ് ആയി. നല്ലൊരു വേഷം വരട്ടെ, അപ്പോള്‍ വിളിക്കാം എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ തനിക്ക് ധാരാളമായിരുന്നുവെന്ന് പ്രശാന്ത് പറയുന്നു. 

2002-ല്‍ ആണ് ഈ സംഭവം നടക്കുന്നത്. എന്നാല്‍ 2021 ആയിട്ടും തനിക്ക് ഇതുവരെ സത്യന്‍ അന്തിക്കാടിൻ്റെ ചിത്രത്തില്‍  അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ താന്‍ അഭിനയിച്ച ഓപ്പറേഷന്‍ ജാവ കണ്ടതിന് ശേഷം അദ്ദേഹം വിളിച്ച് അഭിനന്ദിച്ചുവെന്ന് പ്രശാന്ത് പറയുന്നു . താന്‍ അപ്പോഴും ചോദിച്ചു,  എന്നാണ് തനിക്ക് സത്യേട്ടൻ്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നതെന്ന്. എന്നാല്‍ എല്ലാത്തിനും അതിൻ്റെതായ സമയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഒരു  അഭിമുഖത്തില്‍ പ്രശാന്ത് പറയുകയുണ്ടായി.

Leave a Reply

Your email address will not be published.