ആരാധകരുടെ ഏറെനാളത്തെ ചോദ്യത്തിനുള്ള മറുപടിയെന്നോണം ആ സന്തോഷ വാര്‍ത്ത പങ്ക് വച്ച് ഭാവന.

മലയാള പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട  താരമാണ് ഭാവന. ചുരുങ്ങിയ കലയാളവിനുള്ളില്‍ നിരവധി ആരാധകരെ സൃഷ്ടിക്കുവാന്‍ ഭാവനയ്ക്ക് കഴിഞ്ഞു.  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും സജീവമാണ് ഇവര്‍. കന്നഡത്തില്‍ ഏറെ സജീവമായ  ഇവര്‍  റോമിയോ എന്ന ചിത്രത്തിനിടെ കന്നഡ നിര്‍മ്മാതാവായ നവീനുമായി പ്രണയത്തിലാവുകയും പിന്നീട് ഇവര്‍ വിവാഹിതരാകുകയും ചെയ്തു. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഒരു ഇടവേള എടുത്ത ഇവര്‍ ഇപ്പോള്‍ നവീനോടൊപ്പം ബാംഗ്ലൂര്‍ ആണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാള  പ്രേക്ഷകര്‍.


ഈ യുവ നടിയുടെ  സിനിമ ജീവിതത്തിനു ശക്തമായ പിന്തുണ നല്‍കിയിരുന്നത് പിതാവ് ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന്‍ വിടവാങ്ങിയപ്പോള്‍ കുടുംബം ഒന്നടങ്കം സങ്കടത്തിലായി. സമൂഹ മാധ്യമത്തില്‍ ഏറെ സജീവമായ ഇവര്‍ തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.  

അടുത്തിടെ ആരാധകരുടെ ഏറെനാളത്തെ ചോദ്യത്തിനുള്ള മറുപടി നല്കിയിരിക്കുകയാണ്  ഭാവന. ചെറിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് ഇവര്‍. ഒരു പരസ്യചിത്രത്തിലാണ് ബാബുരാജിനൊപ്പം ഭാവന അഭിനയിച്ചിരിക്കുന്നത്.  ഇത് അവര്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അജ്മമീസ് സാംബാര്‍ പൗഡറിൻ്റെ പരസ്യത്തിലാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. ഇത് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നതിന്റെ സൂചന ആണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. സിനിമയിലേക്കുള്ള ഭാവനയുടെ വരവിനായി മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.  സൂപ്പര്‍ ഹിറ്റായ ഹണിബീ എന്ന ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് നിരവധി പ്രേക്ഷകര്‍ ഇപ്പൊഴും ചോദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.