മനുഷ്യന്‍റെ നിലനില്‍പ്പിന് ഇത് ആവശ്യമില്ല ; താൻ ഇതൊക്കെയാണന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. രശ്മി ബോബന്‍

മനസിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മി വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. സംവിധായകന്‍ ബോബന്‍ സാമുവലുമൊത്തുള്ള  വിവാഹശേഷമാണ്  രശ്മി സിനിമയിലെത്തുന്നത്. രണ്ട് വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ടവരാണ് രശ്മിയും ഭര്‍ത്താവ് ബോബന്‍ സാമുവലും. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ  ഒരു അഭിമുഖത്തില്‍ രശ്മി തന്‍റെ കുടുംബ പശ്ചാത്തലവും വീട്ടിലെ സാഹചര്യവും വിശദീകരിക്കുകയുണ്ടായി.  

ദൃശ്യ മാധ്യമ രംഗത്ത് വന്നതിന് ശേഷം നിരവധി ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുള്ളതായി രശ്മി ബോബന്‍ പറയുന്നു. ലൊക്കേഷനില്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തില്‍ സെറ്റിലെ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം എന്നല്ല, ആഘോഷിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലന്നു രശ്മി പറയുന്നു.   താനും ഭര്‍ത്താവ് ബോബന്‍ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമൊക്കെ ഒരുമിച്ച് ആഘോഷിക്കാറുണ്ട്. രണ്ട് കുടുംബങ്ങളും ഈ ആഘോഷങ്ങളിലൊക്കെ സന്തോഷപൂര്‍വം പങ്കു ചേരാറുണ്ട്. വീട്ടില്‍ മതം  ഒരിയ്ക്കലും ഒരു വിഷയമല്ല. നല്ല മനുഷ്യരായി ജീവിക്കണം എന്ന് മാത്രമാണ് തന്‍റെ കുട്ടികളോട് പറഞ്ഞു കൊടുക്കാറുള്ളത്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് മതം ആവശ്യമില്ലന്നും അവര്‍ പറയുന്നു. 

2001ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ‘പെയ്‌തൊഴിയാതെ’ എന്ന പരമ്പരയില് ഒരുമിച്ച് വർക്ക് ചെയ്യുന്നതിനിടെ ആയിരുന്നു ഇരുവരും വിവാഹിതര്‍ ആകുന്നത്. പെയ്‌തൊഴിയാതെ എന്ന പരമ്പരയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു അന്ന് ബോബന്‍. കുറച്ച്‌ നാളത്തെ നീണ്ട  ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരിച്ച്‌ വന്ന ചിത്രമായിരുന്നു ‘വണ്‍’. മമ്മൂട്ടി നായകനായെത്തിയ ‘വണ്‍’ ആയിരുന്നു രശ്മി ബോബന്‍ അവസാനമായി അഭിനയിച്ച ചിത്രം.

Leave a Reply

Your email address will not be published.