സത്യന്‍ അന്തിക്കാടിൻ്റെ എല്ലാ ചിത്രങ്ങളിലും അഭിനയിച്ച അപൂര്‍വ പ്രതിഭ !! താത്വിക ആചാര്യനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കൊക്കെയും മലയാളത്തനിമ അവകാശപ്പെടാന്‍ കഴിയുന്ന അപൂര്‍വം ചില സംവിധായകരെ മലയാളത്തില്‍ ഉള്ളൂ. അതില്‍ ഒന്നാമത്തെ പേരുകാരനാണ് സത്യന്‍ അന്തിക്കാട്. പതിറ്റാണ്ടുകളായി മലയാളത്തിൻ്റെ അഭ്രപാളിയില്‍ കുടുംബ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാണുന്ന പേരാണത്. കുടുംബത്തോടൊപ്പം തികഞ്ഞ വിശ്വസ്സാത്തോടെ കാണാന്‍ കഴിയുന്ന ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം നിര്‍വഹിച്ചതൊക്കെയും. ന്യൂ ജനറേഷന്‍റെ മലവെള്ളപ്പച്ചിലിലും സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ മാര്‍ക്കറ്റിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ നിറ  സാന്നിധ്യമായിരുന്നു ശങ്കരാടി. പകരം വെക്കാനില്ലാത്ത അപൂര്‍വ കലാകാരന്‍. നാട്ടിന്‍ പുറത്തെ കണ്ടു മറന്ന പലരുടെ രൂപവുമായും  അസൂയാവഹമായ രീതിയില്‍ വേഷപ്പകര്‍ച്ച നടത്താനുള്ള  ശങ്കരാടിയുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. ശങ്കരാടി എന്ന നടനെക്കുറിച്ചുള്ള തന്‍റെ ഓർമകള്‍ ഒരു മാഗസീന് നല്കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുകയുണ്ടായി.  


‘കോളേജ് ഗേള്‍’ എന്ന ഹരിഹരന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ സെറ്റില്‍ വച്ചായിരുന്നു ശങ്കരാടിയെ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. തന്‍റെ നാട് അന്തിക്കാടാണെന്ന് പറഞ്ഞപ്പോള്‍ ശങ്കരാടിക്കൂ വലിയ സ്‌നേഹമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിൻ്റെ വീടിനടുത്തുള്ള കണ്ടശാംകടവ് സ്‌കൂളില്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. അതായിരുന്നു ആ പ്രത്യേക സ്‌നേഹത്തിന്റെ കാരണം. അദ്ദേഹത്തിൻ്റെ അവസാനകാലം വരെ ആ സ്‌നേഹം ഉണ്ടായിരുന്നു. താന്‍  സംവിധാനം നിര്‍വഹിച്ച  എല്ലാ സിനിമകളിലും ശങ്കരാടി അഭിനയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.


ചിത്രത്തിലെ റോള്‍ എന്താണെന്നോ  എത്ര ദിവസം ഷൂട്ടിങ് ഉണ്ടാകുമെന്നോ തുടങ്ങിയ യാതൊരു അന്വേഷണവുമില്ല. എന്നാണ് ഷൂട്ടിങ് തുടങ്ങുന്നത് എന്ന് അന്വേഷിക്കും. ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ ആളെത്തും. എന്നാല്‍ ഈ പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു സന്ദേശത്തിലെ കുമാരപിള്ള എന്ന കഥാപാത്രം. ശങ്കരാടി തന്നെ ഇത് ചെയ്യണമെന്നത് തൻ്റെയും ശ്രീനിയുടെയും ഉറച്ച തീരുമാനമായിരുന്നു. ആ  നിഗമനം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.