എന്ന് നിന്‍റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചതിയുടെ കഥ !!

നടന്ന സംഭവങ്ങളെ അസപ്ദമാക്കി ആര്‍ എസ് വിമലിൻ്റെ  സംവിധാനത്തില്‍ പൃഥ്വിരാജും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു  എന്നു നിൻ്റെ മൊയ്തീന്‍. ഈ സിനിമയുടെ  ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാസീരിയല്‍ നിര്‍മ്മാതാവ് ബിജു പ്രവീണ്‍ ഒരു യൂ ടൂബ് ചാനലില്‍ ചില വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ഏഴ് കോടിയോളം രൂപ ബഡ്ജറ്റ് പ്ലാന്‍ ചെയ്ത് തുടങ്ങിയ ചിത്രമാണ് എന്ന് നിൻ്റെ മൊയ്തീന്‍ എന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ണമായും പാലക്കാടും ഷോര്‍ണൂരുമായിരുന്നു നടന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. 

ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒരു സെറ്റ് മുഴുവന്‍ പൊളിച്ച്‌ മാറ്റി രണ്ടാമതും പണിയേണ്ടി വന്നു. പ്രതീക്ഷിച്ചതിലും അധികം തുക ചിത്രത്തിന്‍റെ നിര്‍മാണത്തിനായി വേണ്ടിവന്നു. താനും നിര്‍മാതാവായ സുരേഷുമൊക്കെ വളരെയേറെ ബുദ്ധിമുട്ടി.  

അന്ന് തനിക്ക് ഡീസല്‍ അടിക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചില ദിവസങ്ങളില്‍ ഷൂട്ടിംഗിന് വേണ്ട പണം വരെ പമ്പ് ഉടമ തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷോര്‍ണൂര്‍ ഡീസല്‍ പമ്പ് എന്നത് സിനിമയുടെ തുടക്കത്തിലെ ‘നന്ദി’ യില്‍ ഉള്‍പ്പെടുത്തിയിരുന്നു.  പലപ്പോഴും ഷൂട്ട് എങ്ങനെയൊക്കെയോ നടന്ന് പോവുകയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. പല രാത്രികളും ഉറങ്ങാന്‍ കഴിയാറില്ലന്നു അദ്ദേഹം പറയുന്നു.  

പതിമൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചിത്രത്തിന്‍റെ നിര്‍മാണത്തിന് ചിലവായിരുന്നു. അവസാന ദിവസം  പാക്കപ്പിൻ്റെ സമയത്ത് കൈയില്‍ രണ്ട് ലക്ഷം രൂപയും പേഴ്‌സണല്‍ ചെക്ക് അമ്പതെണ്ണവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.  ഒന്നൊന്നര കോടി രൂപ ആയിരുന്നു അന്നേ ദിവസം വേണ്ടിയിരുന്നത്. കുറച്ചധികം ഹോട്ടലുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍   അവിടെയൊക്കെ തൻ്റെ പേഴ്‌സണല്‍ ചെക്ക് ലീഫ് കൊടുത്താണ് ചിത്രം  പാക്കപ്പ് നടത്തിയത്.

എന്നാല്‍ ഒരിടത്തു പോലും ഇത് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ താന്‍ ഇത്രയുമൊക്കെ ചെയ്തിട്ടും കഷ്ടപ്പെട്ടിട്ടും  സിനിമയുടെ തൊണ്ണൂറ് ശതമാനം ചെയ്തിട്ടും തന്‍റെ പേര് എന്‍ഡ് ടൈറ്റിലിലാണ് വന്നത്. എല്ലാ കാര്യങ്ങളും സംവിധായകനായ വിമലിന് അറിവുള്ളതായിരുന്നു. നിര്‍മാതാവിന്‍റെ  പേരിന്‍റെ സ്ഥാനത്ത് തന്‍റെ പേര് വെച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നു,  അപ്രസക്തമായ സ്ഥലത്താണ് അത് വെച്ചതെന്നതാണ് തനിക്ക് വിഷമം ഉണ്ടാക്കിയതെന്ന് ബിജു പ്രവീണ്‍ പറയുന്നു.

Leave a Reply

Your email address will not be published.