“ആ നടൻ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു ; ആരും കാണാതെ കുറേ അധികം കരഞ്ഞു” മറക്കാനാവാത്ത അനുഭവം പങ്ക് വച്ച് അപര്‍ണ ബാലമുരളി

പോത്തേട്ടന്‍സ് ബ്രില്ല്യന്‍സിലൂടെ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മഹേഷിന്റെ പ്രതികാരം’. അതുവരെ കാണാത്ത വ്യത്യസ്ഥമായ വിഷ്വല്‍ ഗ്രാമര്‍ മലയാളിക്ക് പരിചപ്പെടുത്തിയ ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിലെ ഒരിയ്ക്കലും മറക്കാനാകത്ത ഒരേടായി മാറി. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി.


ആദ്യ ചിത്രത്തില്‍ തന്നെ ഫഹദ് ഫാസിലിന്‍റെ നായികയായി തുടങ്ങിയ അപര്‍ണ മലയാളത്തിലെ ഭാഗ്യമുള്ള നായികയായാണ് കരുതിപ്പോരുന്നത്.
ഇന്ന് മലയാളവും കടന്ന് തമിഴിലും ഈ യുവ നടി സാന്നിധ്യമറിയിച്ചു കഴിഞ്ഞു. തന്‍റെ അഭിനയ ജീവിതത്തിലെ  ഏറ്റവും പ്രയാസം നിറഞ്ഞ രംഗത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടയില്‍ അപര്‍ണ്ണ മനസ്സ് തുറക്കുകയുണ്ടായി. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗമാണ് തന്നെ ഏറെ ബുദ്ധിമുട്ടിച്ച രംഗം എന്ന് അപര്‍ണ പറയുന്നു.   

‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് തന്നെ വല്ലാതെ  വലച്ചു കളഞ്ഞു. അതൊരു വലിയ രംഗമായിരുന്നുവെന്ന് അപര്‍ണ ഓര്‍ക്കുന്നു. തന്‍റെ  അച്ഛനായി അഭിനയിച്ച നടന്‍ നന്ദുവുമൊത്തുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു അത്. ഒരു ലംക്തി ഡയലോഗ് ആയിരുന്നു തനിക്ക് പറയേണ്ടിയിരുന്നത്. അത് ചെയ്യുമ്പോള്‍ വല്ലാതെ ടെന്‍ഷനില്‍ ആയി. നടന്‍ അനൂപ്‌ മേനോന്‍ തന്നെ കുറേയേറെ വഴക്ക് പറഞ്ഞുവെന്ന് അപര്‍ണ ഓര്‍ക്കുന്നു.

അതോടെ തന്‍റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ പിടി വിട്ടു പോയി. എങ്ങനെയെങ്കിലും ആ ചിത്രം ഒന്ന് തീര്‍ത്തു വീട്ടില്‍ പോയാല്‍ മതിയെന്ന ചിന്തയിലായിരുന്നു. റൂമില്‍ പോയി ആരും കാണാതെ കുറെ അധികം നേരം കരഞ്ഞു. എന്നാല്‍ അത്തരത്തില്‍ വഴക്ക് കേട്ടത് കൊണ്ട് ഒരു നടിയെന്ന നിലയില്‍ ഗുണമേ ഉണ്ടായിട്ടുള്ളൂവെന്ന് അപര്‍ണ അഭിപ്രായപ്പെട്ടു. താന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രയാസപ്പെട്ട് ചെയ്ത ചിത്രം  ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം  തന്നെയാണ്. അത് ഓര്‍ക്കുമ്പോള്‍  ഇപ്പോഴും പേടിയാണെന്നും അപര്‍ണ്ണ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.