“ചലചിത്ര ലോകത്തെ പ്രവര്‍ത്തകള്‍ നിരവധി സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത് ; അമ്മ നിരവധി സൽപ്രവർത്തികൾ ചെയ്യുന്നുണ്ട്, പക്ഷേ ആരും അറിയുന്നില്ല” മോഹന്‍ലാല്‍

മലയാളത്തിലെ ചലചിത്ര താരങ്ങളുടെ സംഘടനയാണ് അമ്മ. കോവിഡ് വരുത്തിവച്ച പരാധീനതകളും ബുദ്ധിമുട്ടും  മറ്റെല്ലാ തൊഴിലിടത്തെയും പോലെ ചലചിത്ര മേഘലയെയും ദോഷകരമായി ബാധിച്ചു. എന്നാല്‍ അടുത്ത കാലത്തായി വീണ്ടും ചിത്രീകരണം ആരഭിച്ചതോടെ ഒരു പരിധിവരെ ഇതില്‍ നിന്നും കര കയറുകയാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസം ഓണാഘോഷവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയിലെ അഭിനേതാക്കളെല്ലാവരും കൂടി ഒരുമിച്ച് കൂടിയിരുന്നു. ഇതിനോടനുബന്ധിച്ച് എടുത്ത ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ വയറല്‍ ആയിരുന്നു.   

ഈ ചടങ്ങില്‍ വച്ച്‌ ‘ഒപ്പം അമ്മയും’ എന്ന പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിക്കുകയുണ്ടായി. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി നൂറ് ടാബുകളാണ് ‘അമ്മയും’, മൊബൈല്‍ ഫോണ്‍ റീറ്റെയ്ന്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന  ‘ഫോണ്‍ 4’മായി സഹകരിച്ച് വിതരണം ചെയ്തത്.

ഈ ചടങ്ങില്‍ വച്ച് സംസാരിക്കവേ ഒരുപാട് പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു കൂട്ടായിമ ആണ് അമ്മ സംഘടന എന്ന് പ്രസിഡൻ്റ് മോഹന്‍ലാല്‍ അഭിപ്രായപ്പെടുകയുണ്ടായി. ചലചിത്ര ലോകത്തെ പ്രവര്‍ത്തകള്‍ നിരവധി  സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

സിനിമകള്‍ വീണ്ടും തുടങ്ങണം, അതിലൂടെ എല്ലാവരുടെയും സാമ്പത്തിക അടിത്തറ ഇനിയും മുന്നോട്ടു കൊണ്ടു വരേണ്ടതായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈ ചടങ്ങില്‍ വച്ച് കവിയൂര്‍ പൊന്നമ്മയ്ക്ക് മോഹന്‍ലാല്‍ കൈനീട്ടം നല്കി. ചടങ്ങില്‍ എറണാകുളം എം പി ആയ ഹൈബി ഈഡന്‍, അഭിനേതാക്കളായ ടൊവിനോ തോമസ്,  ടിനി ടോം, മനോജ് കെ ജയന്‍, ബാബുരാജ്,  ഇടവേള ബാബു, അജു വര്‍ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.