ബോളീവുഡ് സിനിമാ ലോകം സാധാരണക്കാരെ സംബന്ധിച്ച് സ്വപ്ന സമാനമായ ഒരു ഇന്റസ്ട്രി ആണ്. അവിടേക്ക് എത്തപ്പെടുക എന്നത് തന്നെയാണ് ഒരുപക്ഷേ പ്രാദേശിക സിനിമാ പ്രവര്‍ത്തകരുടെ പോലും ലക്ഷ്യം. പണവും ഗ്ലാമറും തരപ്രഭയാര്ന്ന ജീവിതവും ബോളീവുഡ് ഒഫ്ഫര്‍ ചെയ്യുന്നു. എന്നാല്‍ ഈ സ്വപ്ന ലോകത്തും താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തൊഴുത്തില്‍ കുത്തും മറ്റെല്ലാ ഇന്റസ്ട്രിയെയും പോലെ കൊടി കുത്തി വാഴുന്ന ഇടങ്ങള്‍ തന്നെ.

അതുകൊണ്ട് തന്നെ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തര്‍ക്കങ്ങളും ബോളിവുഡിലെ സ്ഥിരം വാര്‍ത്തകളാണ്. ബോളീവുഡ് സിനിമാലോകത്തെ തന്നെ പിടിച്ചുകുലുക്കിയ വാര്‍ത്ത ആയിരുന്നു ഐശ്വര്യ റായിയും മനീഷ കൊയിരാളയും തമ്മിലുള്ള പരസ്യമായ വാക്ക് വാദങ്ങൾ. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു ഇവര്‍ക്കിടയിലെ വ്യക്തി ഹത്യയും ആരോപണ പ്രത്യരോപണങ്ങളും. .
ആദ്യകാലത്ത് രാജീവ് മുല്ചന്ദാനിയുമായി ഐശ്വര്യ റായി വളരെ അടുത്ത സുഹൃത് ബന്ധം സൂക്ഷിച്ചിരുന്നു. ഇവര്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നെന്നും ഐശ്വര്യയെ ഉപേക്ഷിച്ചാണ് രാജീവ് മനീഷയോട് കൂടുതല്‍ അടുക്കുന്നതെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം നിഷേധിച്ച ഐശ്വര്യ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

1994 ൻ്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാസികയാണ് തീര്‍ത്തൂം അടിസ്ഥാനരഹിതമായ ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് ഐശ്വര്യ പറയുന്നു. രാജീവ് മനീഷയ്ക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ രാജീവിനെ വിളിക്കുകയും എന്താണ് ഇതെല്ലാം എന്നു അന്വേഷിക്കുകയും ചെയ്തു. രാജീവ് തനിക്കൊരു നല്ല സുഹൃത്തായിരുന്നെന്നും അതില്‍ കൂടുതല്‍ തങ്ങള്‍ക്കിടയില്‍ ഒന്നുമുണ്ടായിരുന്നില്ലന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പ്രണയകഥകളുടെയും ഗോസിപ്പുകളുടെയും ഭാഗമാകാന്‍ തനിക്ക് താല്പര്യമില്ല. വെറും രണ്ട് മാസത്തിന് ശേഷം മനീഷയും രാജീവും തമ്മിലുള്ള ബന്ധം തകര്‍ന്നു. മനീഷ ഓരോ രണ്ട് മാസം കൂടുമ്പോഴും കാമുകനെ മാറ്റിക്കൊണ്ടേയിരിക്കുന്ന സ്ത്രീയാണെന്നും അഭിമുഖത്തില്‍ ഐശ്വര്യ ആരോപിച്ചു.
തുടർന്നു മനീഷ ഐശ്വര്യക്കെതിരെ മറ്റൊരു ആരോപണവുമായി രംഗത്ത് വരികയുണ്ടായി. രാജീവ് ഐശ്വര്യ റായിക്കെഴുതിയ പ്രണയലേഖനങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നായിരുന്നു ഐശ്വര്യയുടെ ഈ ആരോപണത്തോട് മനീഷ പ്രതികരിച്ചത്.