ദിലീപിനും ഭാവനയ്ക്കുമിടയില്‍ സംഭവിച്ചതെന്ത് ? ആ ഷോ-യിൽ സംഭവിച്ചത് എന്തായിരുന്നു ?!

ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ മാത്രം പിറന്ന മലയാളത്തിലെ അപൂര്‍വം ചില  ജോഡികളില്‍ ഒന്നായിരുന്നു  ദിലീപും ഭാവനയും. സിഐഡി മൂസ, ചാന്ത്പൊട്ട് , തിളക്കം, ചെസ് , ട്വന്റി 20, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രങ്ങളായി ഇവര്‍ അഭിനയിച്ചു.  ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും  ആ സൌഹൃദം എന്നെന്നേക്കുമായി അസ്തമിക്കുകയും ചെയ്തു.  

ദിലീപിൻ്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഭാവനയും അടുത്ത സുഹൃത്തായിരുന്നു. ഇങ്ങനെയിരിക്കെയാണ് ദിലീപും ഭാവനയും തമ്മില്‍ അകലുന്നത്. ഇതിന് കാരണമായി പറഞ്ഞു കേള്‍ക്കുന്നത് ഒരു സ്‌റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഇതില്‍ പങ്കെടുത്തിരുന്നു.  ഇതിന്‍റെ പിന്നാംബുറങ്ങളില്‍ വച്ച്‌ കാവ്യയും ദിലീപും അടുത്തിടപഴകുന്നത് ഭാവന കണ്ടുവെന്നും അത് അപ്പോള്‍ തന്നെ ഭാവന മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നുമാണ് ഗോസിപ്പ്. തുടർന്നു ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടുവെന്നും പറഞ്ഞു കേള്‍ക്കുന്നു. ഇങ്ങനെയാണ് ഇവര്‍ക്കിടയില്‍   ശത്രുത ആരംഭിക്കുന്നത്. ഭവനയോട് കടുത്ത ശത്രുത സൂക്ഷിച്ചിരുന്ന ദിലീപ്   ഭാവനയ്ക്ക് വന്ന അവസരങ്ങള്‍ പോലും ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നുമാണ് സിനിമയ്ക്കുള്ളിലെ സംസാരം.  

വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് അവര്‍ക്ക് ആ അവസരം നഷ്ടമായി. ദിലീപ് ഇടപെട്ടാണ് ഈ ചിത്രത്തില്‍  നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. തുടർന്നു ദിലീപിനെതിരെ താരസംഘടനയായ അമ്മയ്ക്ക് ഭാവന പരാതി നല്‍കിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. ഭാവനയ്ക്ക് മലയാളത്തില്‍ അവസരങ്ങള്‍  നഷ്ടപ്പെടാനുള്ള പ്രധാന കാരണം ദിലീപ് ആണെന്നാണ് അണിയറ സംസാരം.

Leave a Reply

Your email address will not be published.