ഒരു കാലത്ത് ആരാധകർ രക്തം കൊണ്ട് കത്തെഴുതുമായിരുന്നു ഈ നായികക്ക് !!

ഹിന്ദിയിലും തമിഴിലും ഒരേപോലെ ആരാധകരുള്ള നടിയായിരുന്നു മനീഷ കൊയിരാള. 51 ആം ജന്‍മദിനം ആഘോഷിക്കുന്ന ഇവര്‍ 1970 ഓഗസ്റ്റ് 16 ന് നേപ്പാളിലായിരുന്നു ജനിച്ചത്. വെറും  19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു സിനിമയിലേക്ക് എത്തുന്നത്. നേപ്പാള്‍ രാഷ്ട്രിയത്തില്‍  മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലായിരുന്നു മനീഷയുടെ ജനനം. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ തുടക്കത്തില്‍ നേപ്പാൾ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ തന്നെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ്റിൽ അംഗങ്ങളുമാണ്.

മനീഷ പഠനം നടത്തിയത് ഡെൽഹിയിലെ സൈനിക സ്കൂളിലായിരുന്നു. ഒരു ഡോക്ടർ ആകാനായിരുന്നു ഇവര്‍  ആഗ്രഹിച്ചത്. എന്നാല്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഇവര്‍ ഒരു അറിയപ്പെടുന്ന മോഡല്‍ ആയി മാറുകയും പിന്നീട് ബോളിവുഡീലേക്ക് എത്തുകയും ആയിരുന്നു. അഭിനയ ജീവിതം ആരംഭിച്ചത് മുതല്‍ ഇന്ത്യയിലാകമാനം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ഈ നടിക്കായി. ഹിന്ദി മാത്രമല്ല തമിഴ് ഉള്‍പ്പെടെയുള്ള സൌത്ത് ഇന്ത്യന്‍ ഭാഷകളില്‍ തൻ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മനീഷയെ നേരില്‍ കാണാനും ഇഷ്ടം അറിയിക്കാനും വലിയൊരു വിഭാഗം യുവാക്കള്‍ അന്ന് ആഗ്രഹിച്ചിരുന്നു.  ചില  ആരാധകര്‍ ചോര കൊണ്ട് പോലും മനീഷയ്ക്ക് കത്തെഴുതിയിരുന്നു. 

2010 ലായിരുന്നു  ഒരു പ്രമുഖ വ്യവസായിയുമായുള്ള മനീഷയുടെ വിവാഹം നടന്നത്. എന്നാല്‍, എന്തുകൊണ്ടോ ഈ ബന്ധം അധിക നാള്‍  തുടര്‍ന്നു പോയില്ല. വളരെ വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. 2012 ല്‍ ആണ് മനീഷ ക്യാന്‍സര്‍ ബാധിതയായത്. ഒടുവില്‍ കുറച്ചു നാളത്തെ ചികില്‍സയ്ക്ക് ശേഷം മനീഷ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

Leave a Reply

Your email address will not be published.