സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നയൻ‌താര, കണ്ണ് നിറഞ്ഞാണ് ആ കാര്യം പറഞ്ഞത്.

തമിഴകത്തിന്‍റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര തന്‍റെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന അഭിനയേത്രി ആണ്. അതുകൊണ്ട് തന്നെ തന്‍റെ വ്യക്തിപരമായ ഒരു വിവരങ്ങളും ഇന്നോളം അവര്‍ പൊതു ഇടത്തില്‍ പങ്ക് വച്ചിട്ടില്ല. പലപ്പോഴും വ്യക്തിപരമായ ചോദ്യങ്ങള്‍ അവഗണിക്കുകയാണ് നയന്‍സ് ചെയ്യാറുള്ളത്. എന്നാല്‍ അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അപ്രതീക്ഷിതമായ ചിലത് ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി.

പ്രശസ്ത സംവിധായകന്‍ വിഘ്‌നേശ് ശിവയുമായുള്ള നയന്‍സിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് പല വൃത്തങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരി വച്ച അവര്‍ തന്‍റെ വിരലിലെ എന്‍ഗേജ്‌മെന്റ് റിംഗ് പ്രേക്ഷകര്‍ക്കായി കാണിക്കുകയും ചെയ്തു. 

ഈ അഭിമുഖത്തിനിടെയാണ് പിതാവ് കുര്യനെക്കുറിച്ച്‌ വളരെ വൈകാരികമായി നയന്‍താര സംസാരിച്ചത്. ജീവിതം പിറകിലേക്ക് കറക്കി ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്നായിരുന്നു അവതരികയുടെ ചോദ്യം. അച്ഛൻ്റെ അസുഖം മാറ്റി, അദ്ദേഹത്തെ പഴയ പോലെ കാണണം എന്നായിരുന്നു നിറ കണ്ണുകളോടെ നയന്‍ താര പറഞ്ഞത്.   

തന്‍റെ അച്ഛന്‍ എയര്‍ ഫോഴ്‌സ് ഓഫീസര്‍ ആയിരുന്നു. അദ്ദേഹത്തിന് സുഖമില്ലാതെ ആയിട്ട് ഇപ്പോള്‍ പതിമൂന്നു വര്‍ഷമായി. ഒരു കൊച്ചുകുട്ടിയെ പോലെ ശ്രദ്ധിക്കണം. താന്‍ ഇത് എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇത് തന്‍റെ സ്വകാര്യതയാണ്. എന്നും വളരെ പെര്‍ഫെക്ടായി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. ജോലിയ്ക്ക് പോകാന്‍ യൂണിഫോം ധരിച്ച്‌ എത്തുന്ന അച്ഛനാണ് തന്‍റെ  ഓര്‍മ്മ. ഇപ്പോള്‍ അദ്ദേഹത്തിന് അസുഖം കൂടുതലായിട്ട്, ആശുപത്രിയിലാണെന്നും നയന്‍ താര ദുഃഖം കടിച്ചമര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published.