അന്ന് വെറും 17 വയസ്സ് മാത്രം ! ഇന്ന് മലയാളത്തിൽ യുവാക്കളുടെ ഹരം കൊള്ളിക്കുന്ന നായിക വന്ന വഴി കുത്തിപൊക്കി സോഷ്യൽ മീഡിയ

ഇന്ന് മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിച്ചയെപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ശ്വേത മേനോന്‍. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളവും ഹിന്ദിയുമുള്‍പ്പെടെ നിരവധി ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരിയാണ് അവര്‍. ശ്വേത അഭിനയലോകത്തേക്ക് എത്തുന്നത് മോഡലിങ്ങിലൂടെ ആണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി ഏതാണ്ട് എല്ലാ മുതിര്‍ന്ന താരങ്ങളുടെയും നായികയായി ശ്വേത തിളങ്ങിയിട്ടുണ്ട്. 1991ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയുടെ മായിക ലോകത്തേക്ക്  കടന്നു വരുന്നത്. ജോമോന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. പ്രശസ്ത നടന്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത്.

എന്നാല്‍, ഈ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചത്  ശ്വേത മേനോനെ ആയിരുന്നില്ല. 1991 മാര്‍ച്ച്‌ മൂന്നിനിറങ്ങിയ വെള്ളിനക്ഷത്രത്തിലെ ഒരു റിപ്പോര്‍ട്ട് പൊതു ഇടങ്ങളില്‍ വീണ്ടും ചാച്ചാ വിഷയം ആയി. അനശ്വരത്തിലെ നായികയെ മാറ്റിയെന്നാണ്  ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷലാക്കാ കാര്‍ണികിനെയാണ്  അനശ്വരത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം അവരെ മാറ്റുകയായിരുന്നു. ഷലാക്കയ്ക്ക് പകരം കോഴിക്കോട് സ്വദേശിനി ശ്വേതയാണ് പുതിയ നായികയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനമാണ് ശ്വേത അനശ്വരം എന്ന ചിത്രത്തില്‍ കാഴ്ച വച്ചത്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ഹിറ്റായി മാറി. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്വേത മോനോന് വെറും 17 വയസ്സ് മാത്രമായിരുന്നു പ്രായം. 

ടി.എ.റസാഖ് തിരക്കഥ രചിച്ച്‌ ജോമോന്‍ സംവിധാനം നിര്‍വഹിച്ച  അനശ്വരത്തില്‍  മമ്മൂട്ടി, ശ്വേത മേനോന്‍, ഇന്നസെൻ്റ്, കുതിരവട്ടം പപ്പു തുടങ്ങിയവരാണ്  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഗാനങ്ങളും ഒരു വലിയ താരനിരയും ഉണ്ടായിരുന്നിട്ടും ചിത്രം തീയറ്ററില്‍ തകര്‍ന്നടിഞ്ഞു.  

Leave a Reply

Your email address will not be published.