രേവതിയും ജഗതിയുമാണ് സംഭവത്തിലെ പ്രധാന വ്യക്തികള്‍ ; കിലുക്കം സെറ്റിൽ നടന്നതിനെ കുറിച്ച് പ്രിയദർശൻ

മെന്‍റലി ഡൌണ്‍ ആയിരിക്കുമ്പോള്‍ മനസ്സ് ഒന്നു റീഫ്രെഷ് ആകാന്‍ ഒരു സിനിമാ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മലയാളി ആദ്യം പറയുന്ന ചിത്രമാണ് കിലുക്കം. റിലീസ് ആയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോജിയെയും നിശ്ചലിനെയും ഇന്നും മലയാളികള്‍ക്ക് മടുത്തിട്ടില്ല. ഊട്ടിയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഫ്രെയിമുകള്‍ അടുക്കി വച്ച് നിര്‍മിച്ച മനോഹര ചിത്രമായിരുന്നു കിലുക്കം. നമ്മള്‍ മലയാളികള്‍ക്ക് ഊട്ടി എന്ന പ്രദേശത്തോട് ഇത്രയധികം ഭ്രമം ഉണ്ടാകാനുള്ള കാരണം പോലും കിലുക്കം ആണെന്ന് പറയേണ്ടി വരും. കാരണം അത്രമാത്രം ഈ സിനിമ മലയാളികളെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നു കണ്ണടച്ചാല്‍ നമ്മുടെ മനസ്സിൻ്റെ ഫ്രെയിമില്‍ ഈ ചിത്രവും അതിന്‍റെ പശ്ചാത്തലവും തെളിഞ്ഞു വരും.     

എത്ര തവണ കണ്ടാലും മടുക്കാത്ത അപൂര്‍വം ചില ചിത്രങ്ങളില്‍ ഒന്നായി പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ജഗതി-രേവതി ടീമിൻ്റെ കിലുക്കം മാറി. തിലകന്‍, ഇന്നസെൻ്റെ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന കിലുക്കം വര്‍ഷങ്ങളായി മലയാളിയെ  പൊട്ടിച്ചിരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച്‌ പ്രിയദര്‍ശന്‍ ഒരിക്കല്‍ പറയുകയുണ്ടായി. രേവതിയും ജഗതിയുമാണ് സംഭവത്തിലെ പ്രധാന വ്യക്തികള്‍.

കിലുക്കത്തിൻ്റെ ഷൂട്ടിങ്ങിനിടെ രേവതി അവതരിപ്പിക്കുന്ന കഥാപാത്രം ജഗതിയുടെ കഥാപാത്രമായ നിശ്ചലിനെ കല്ലുകൊണ്ട് എറിയുന്ന ഒരു രംഗമുണ്ട്. അങ്ങനെ രേവതി എറിഞ്ഞപ്പോള്‍ ആ കല്ല് മുന്നിലുള്ള കണ്ണാടിയില്‍ തട്ടി ജഗതിയുടെ ശരീരത്ത് ചില്ല് തുളച്ച് കയറിയിരുന്നു. എന്നാല്‍ ജഗതി അക്കാര്യം റീടേക്ക് കഴിയുന്നത് വരെ പുറത്ത് പറഞ്ഞതേയില്ല. വേദന കടിച്ചമര്‍ത്തി അദ്ദേഹം അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തു. അഭിനയം എന്ന കലയോട് ജഗതി എന്ന നടന്‍റെ അര്‍പ്പണബോധം അത്രത്തോളമുണ്ടെന്ന് ഈ സംഭവത്തെ ഉദ്ധരിച്ച്  പ്രിയദര്‍ശന്‍ പറയുകയുണ്ടായി.

Leave a Reply

Your email address will not be published.