സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലേ ; ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകേണ്ടി വന്നത് ഇങ്ങെനെ !!

മൊസര്‍ട്ട് ഓഫ് മദ്രാസ്, ഇസൈ പുയല്‍ അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍ ആരാധകരും മാധ്യമങ്ങളും ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്തിട്ടുള്ള വ്യക്തിയാണ് എ ആര്‍ റഹ്മാന്‍.  ഓരോ ഇന്ത്യാക്കാരനും ഈ സംഗീത ചക്രവര്‍ത്തി എന്നും അഭിമാനമാണ്. ഓസ്കര്‍ പുരസ്കാരം രാജ്യത്തിന് സമ്മാനിച്ച അദ്ദേഹം ഇന്ത്യയിലെ എല്ലാ ഭാഷകളിലും തന്‍റെ സംഗീതം കൊണ്ട് വിസ്മയം തീര്‍ത്തിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തെ അതികായന്‍, ജീവിക്കുന്ന സംഗീത ഇതിഹാസം, ഇങ്ങനെ തുടങ്ങി എണ്ണമറ്റ വിശേഷണത്തിന് അര്‍ഹനായ അദ്ദേഹത്തോട് ആരാധകരും മാധ്യമപ്രവര്‍ത്തകരും ഇനീ അഭിനയത്തിലേക്ക് കടക്കുന്നുണ്ടോയെന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഈ ചോദ്യം പല തവണ ആവര്‍ത്തിച്ചതോടെ രസകരമായ ഒരു മറുപടി അദ്ദേഹം നല്‍കുകയുണ്ടായി.   

തന്‍റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ  മിമിയുടെ വിജയാഘോഷത്തിൻ്റെ ഭാ​ഗമായി സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ആരാധകരുമായി സംവദിക്കുകയുണ്ടായി. ഇതിനിടെയാണ് സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം ഒരു ആരാധകൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിന് റഹ്മാന്‍ നല്കിയ മറുപടി ഏവര്‍ക്കും ചിരിക്കാന്‍ വക നല്‍കുന്നതായിരുന്നു. തന്നെ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലെ എന്നായിരുന്നു ഈ ചോദ്യത്തിന് ഉത്തരമെന്നോണം ഒരു മറുചോദ്യം റഹ്മാന്‍ ഉന്നയിച്ചത്.

’99 സോങ്സ്’ എന്ന പേരില്‍ റഹ്മാന്‍ തന്നെ തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ച ഒരു ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 99 സോങ്സിലൂടെ ചലചിത്ര മേഖലയുടെ പുതിയ തലങ്ങളിലേക്ക് ചുവടുവയ്പ്പു നടത്തിയ അദ്ദേഹം വൈകാതെ തന്നെ നടനായും എത്തുമോ എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. ഈ ചോദ്യത്തിനായിരുന്നു റഹ്മാൻ്റെ രസകരമായ ഉത്തരം. വര്‍ധക്യം ആയപ്പോള്‍ ഇനിയെങ്കിലും കുറച്ച് സമാധാനത്തോടെ ചിലവഴിക്കാന്‍ സമ്മതിക്കില്ലേ എന്നായിരുന്നു റഹ്മാന്‍റെ രസകരമായ മറുപടി.

Leave a Reply

Your email address will not be published.