“താൻ താന്‍ മാസ്ക് ധരിച്ചു ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോൾ ” പിന്നീട് സംഭവിച്ചത് വിജയ് ബാബു പറയുന്നു !

മലയലത്തിലെ കരിക്കേച്ചര്‍ ശ്രേണിയില്‍ പ്പെടുത്താവുന്ന ചിത്രമാണ് ജയസൂര്യ നായകനായെത്തി തരംഗം സൃഷ്‌ടിച്ച ആട്. ഇതില്‍ വളരെയേറെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു  കഥാപാത്രമായിരുന്നു വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീര്‍. ഈ കഥാപാത്രത്തെക്കുറിച്ച്‌ വിജയ് സംസാരിക്കുകയുണ്ടായി. 

ഒരു നടനെ സംബന്ധിച്ചിടത്തോളം താന്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തിൻ്റെ പേരില്‍ അറിയപ്പെടുക എന്നത് തന്നെ അനുഗ്രഹമാണ്. ഒരിക്കല്‍ ബാംഗ്ലൂരില്‍ നിന്നും ഓണ്‍ റോഡ് വരുമ്പോള്‍ പൊലീസ് ചെക്കിങ്ങ് ഉണ്ടായി. താന്‍ മാസ്ക് ഊരിയപ്പോള്‍ അവര്‍ ഷമീര്‍ സര്‍ എന്നാണ് വിളിച്ചത്. ഷമീര്‍ സര്‍ എവിടെ പോകുന്നു എന്നാണ് ചോദിച്ചത്. മറ്റുള്ളവര്‍ നമ്മളെ ആ പേരില്‍  തിരിച്ചറിയുന്നു എന്നതില്‍ സന്തോഷമുണ്ട്. വിജയ് ബാബു എന്നതിനപ്പുറം കഥാപാത്രമായി  തിരിച്ചറിയുന്നു എന്നത് ഒരു കലാകാരന് ലഭിക്കുന്ന വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. അവര്‍ക്ക് വിജയ് ബാബു എന്ന വ്യക്തിയായി തന്നെ അറിയില്ല. അവര്‍ക്ക് താന്‍ സര്‍ബത്ത് ഷമീര്‍ എന്ന കഥാപാത്രമാണ്. അദ്ദേഹം പറയുന്നു.  

വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം ഹോം ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ് നായ്ക്കാനാകുന്ന ചിത്രത്തില്‍ വിജയ് ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, ജോണി ആൻ്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, തുടങ്ങിയവരാണ്  മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തിയറ്റര്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം എത്തിയതോടെ റിലീസിങ് മാറ്റി വയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published.