‘കുരുതി’യിൽ ഇഷ്ട്ടപെട്ടത് ഈ മൂന്നു പേരെ ; സോഷ്യൽ മീഡിയയിൽ രണ്ടു ചേരിയിൽ അണിനിരന്ന ചിത്രത്തെ കുറിച്ച് ഹരീഷ് പേരടി

അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരിയ്ക്കലും വൈമുഖ്യം കാണികാത്ത അപൂര്‍വം ചില നടന്മാരില്‍ ഒരാളാണ് ഹരീഷ് പേരടി. പൊതു താല്‍പര്യ വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിലും ഒരിയ്ക്കലും പീന്നോടക്കം പോകുന്ന വ്യക്തിയല്ല അദ്ദേഹം. മുഖം നോക്കാതെ തൻ്റെ നിലപാടുകള്‍ പറയുന്നതു കൊണ്ട് തന്നെ ഒരു വിഭാഗം ഹരീഷിനെ വല്ലാതെ എതിര്‍ക്കാറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയ രണ്ട് ചേരിയില്‍ അണി നിരന്ന ചിത്രമായിരുന്നു കുരുതി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രത്തെ പ്രശംസകള്‍ കൊണ്ട്
പൊതിഞ്ഞിരിക്കുകയാണ് ഹരീഷ് പേരടി. ഒരേ സമയം വാണിജ്യപരമായും കലാമൂല്യപാരമായും ഈ ചിത്രം മുന്‍ പന്തിയില്‍ നില്‍ക്കുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വാണിജ്യ ചിത്രത്തിൻ്റെ പരിധിയില്‍ നിന്നു കൊണ്ട്  മനോഹരമായി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കുരുതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

കുരുതി കണ്ടതിനെക്കുറിച്ച് അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിക്കുകയുണ്ടായി. ഒരു കമേഴ്‌സ്യല്‍ സിനിമയുടെ പരിമിതികള്‍ക്കിടയില്‍ നിന്ന് തന്നെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു എന്നതാണ് ഈ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെ
വാനോളം പുകഴ്ത്തിയ അദ്ദേഹം അഭിനയത്തില്‍ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെന്നും, എന്നാല്‍ തനിക്ക്  ഏറ്റവും ഇഷ്ട്ടപ്പെട്ടത് പൃഥ്യു, മാമുക്ക, നവാസ് വള്ളിക്കുന്ന് എന്നീ മൂന്നു പേരെയാണെന്നും പറയുന്നു. ഫസ്റ്റ് ഷോട്ടില്‍ തന്നെ ലായിക്കായി പൃഥ്വി മാറിയെന്ന് ഹരീഷ് അഭിപ്രായപ്പെട്ടു. ഒരിടത്തും പൃഥ്വിരാജിനെ കാണാനെ പറ്റിയില്ല. മാമുക്ക (മാമൂക്കോയ) വല്ലാത്തൊരു നടാനാണെന്നും നേരില്‍ കാണുമ്പോള്‍ ഉറപ്പായും ഉമ്മ തരുന്നുണ്ടെന്നും ഹരീഷ് കുറിച്ചു. അതോടൊപ്പം നവാസ് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും അഭിപ്രായപ്പെട്ടു. മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ഒരിയ്ക്കലും ആധുനിക മനുഷ്യന് ചേരുന്നതല്ല. അത് ഗുഹാ മനുഷ്യന്‍റെ തലച്ചോറ് അതേ പോലെ തുടരുന്നവര്‍ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നുണ്ട്. സംവിധായകന്‍ മനുവിന് ആശംസകള്‍ നേരുന്നതായും തന്‍റെ ഫെയിസ് ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചു.

Leave a Reply

Your email address will not be published.