ഫാമിലി പോലും നമ്മുടെ ഫിലിമിനെ തിരിഞ്ഞു നോക്കാറില്ല ; ഒമർ ലുലുവിനു ചിലത് പറയാനുണ്ട്

സമൂഹ മാധ്യമത്തിലൂടെ വളര്‍ന്ന് വന്ന സംവിധായകനാണ് ഒമര്‍ ലുലു. മലയാള സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ഇടപെടുന്ന ഒരു സംവിധായകന്‍ ഉണ്ടോ എന്നു തന്നെ സംശയമാണ്. അടുത്തിടെ ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം  മാലിക്കിനെതിരെ അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് ഒമര്‍ലുലു പറയുന്നു. മാലിക്കിനെക്കുറിച്ച് മറ്റൊരു മെക്‌സിക്കന്‍ അപാരത എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. എസ്‌.എഫ്‌.ഐ കാലങ്ങളായി ഭരിച്ചിരുന്ന ഒരു ക്യാമ്പസില്‍ കെ.എസ്.യൂ ജയിച്ചതായിരുന്നു ശരിക്കും സംഭവിച്ചത്. എന്നാല്‍ സിനിമയുടെ കച്ചവടത്തിന് വേണ്ടി അത് മറിച്ചിട്ടു. അതു തന്നെയാണ് മാലിക് എന്ന ചിത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്. 

ബീമാപ്പള്ളി വെടിവയ്പ്പില്‍  ഉപ്പയെയും അച്ഛനെയും സഹോദരന്മാരെയും നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, അതിനോട് കുറച്ചെങ്കിലും നീതി പുലര്‍ത്തണം. ഒരു സ്‌ട്രെയിറ്റ് ലൈന്‍ എസ് എന്നാക്കാം, എന്നാല്‍ അതിനെ എട്ട് എന്നാക്കരുത്- ഒമര്‍ ലുലു പറയുന്നു.

23-ാം വയസില്‍ ബിസിനസ് തുടങ്ങിയ ആളാണ് താന്‍, അതുകൊണ്ട് തന്നെ, നമ്മള്‍ എവിടെയും നമുക്ക് പറയാനുള്ള കാര്യം പറയുക. നല്ല സമയം ആണെങ്കില്‍ എല്ലാം നല്ലതായിരിക്കും, മോശം സമയം ആണെങ്കില്‍ മോശമാവും. അതുകൊണ്ട് തന്നെ ഭയക്കേണ്ട  കാര്യമില്ല. നമ്മുടെ നല്ല സമയത്ത് എന്ത് മോശം കാര്യം ചെയ്താലും അത് നല്ലതായിട്ട് വരും. ചിലപ്പോള്‍ നല്ല കാര്യം ഒരു മോശ  സമയത്ത് ചെയ്താല്‍ അത് മോശമായിട്ട് വരും. നമുക്ക് കിട്ടാനുള്ളതാണെങ്കില്‍ അത് വരും. സിനിമയില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ കാര്യം കമ്മിറ്റ്‌മെൻ്റ് പാടില്ല എന്നതാണ്. കമ്മിറ്റ്‌മെൻ്റ് അല്ല സിനിമ, വിജയം ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയൂ. ചിലപ്പോള്‍  നമുക്ക് ദേഷ്യമുള്ള ഒരാളോടൊപ്പം  വര്‍ക്ക് ചെയ്യേണ്ടിവരും. സിനിമ എന്ന് പറയുന്നത് തന്നെ ഫുള്‍ കോമ്പ്രമൈസ് ആണ്. അതാണ് ഇപ്പോള്‍ മനസിലായ കാര്യമെന്നും ഒമര്‍ ലുലു പറയുന്നു.

തൻ്റെ വിമര്‍ശകര്‍ ഏറെയും ഫേസ്ബുക്കിലാണുള്ളത്. ഫാമിലിയൊന്നും നമ്മുടെ ഫിലിമിനെ അത്ര ശ്രദ്ധിക്കാറില്ല, ഹിറ്റായാല്‍ സന്തോഷം. ഹിറ്റായില്ലെങ്കില്‍ വിഷമമാണ്. ഭീകരമായ ടെന്‍ഷന്‍ വരുമ്പോള്‍ നമ്മള്‍ ഏത് സ്‌റ്റേജില്‍ നിന്നാണ് തുടങ്ങിയത് എന്ന് ചിന്തിച്ചാല്‍ മതിയെന്ന് ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു 

നെഗറ്റീവ് ഒരിക്കലും ചിന്തിക്കേണ്ട കാര്യമില്ല, നമ്മളെ തളര്‍ത്താന്‍ ഒരുപാട് പേരുണ്ടാകും. നമ്മള്‍ അതൊന്നും നോക്കേണ്ടതില്ല, നമ്മള്‍ സ്വയം വിശ്വസിക്കുക, മുന്നോട്ടുപോകുക.

തന്നെ ബിഗ് ബോസിൻ്റെ രണ്ടാം സീസണില്‍ വിളിച്ചിരുന്നു. എന്നാല്‍ അന്ന് തിരക്കായതുകൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഇനിയത്തെ തവണ വിളിച്ചാല്‍ തിരക്കില്ലങ്കില്‍ ഉറപ്പായും പങ്കെടുക്കും.

സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നാണ് ഒമര്‍ ലുലുവിൻ്റെ അഭിപ്രായം. സിനിമയുടെ ബേസിക് വിജയം ആണ്. വിജയം ഉണ്ടെങ്കില്‍ മാത്രമേ ഒരു കൂട്ടുകെട്ട് ഉണ്ടാകൂ. വിജയത്തിന് മാത്രമേ സിനിമയില്‍ നിലനില്‍പ്പുള്ളൂ. തൻ്റെ സിനിമകളില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടെന്നും, വായനാശീലം കുറവുള്ള ഒരാളാണ് താനെന്നും ഒമര്‍ ലുലു പറയുകയുണ്ടായി.

Leave a Reply

Your email address will not be published.