ചിത്രത്തിലെ പല വേഷങ്ങൾക്ക് വേണ്ടി സമീപിച്ച അന്ന് പലരും നിരസിച്ച ചിത്രം പിന്നീട് സൂപ്പർ ഹിറ്റ് !

വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പലരും കണ്ട സിനിമ ആയിരുന്നു വെള്ളിമൂങ്ങ. എന്നാല്‍ ബിജു മേനോൻ്റെ കരിയറിലെ തന്നെ ഏറ്റവും  വലിയ വഴിത്തിരിവായി  ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം മാറുക മാത്രമല്ല  തിയ്യേറ്ററുകളില്‍ വന്‍ സാമ്ബത്തിക വിജയം നേടുകയും ചെയ്തു. വെളളിമൂങ്ങയിലെ സിപി മാമച്ചന്‍ നടൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി കണക്കാക്കിപ്പോരുന്നു. 

വലിയ പ്രതീക്ഷകളോ അരവങ്ങളോ ഇല്ലാതെ എത്തിയ ചിത്രം  തിയ്യേറ്ററുകളില്‍ നിറഞ്ഞോടി. കണ്ടവര്‍ കണ്ടവര്‍ പിന്നെയും കണ്ടു. മൌത്ത് പബ്ലിസിറ്റിയിലൂടെ ആയിരുന്നു ചിത്രം ഹിറ്റ് ആയത്.  ബിജു മേനോനൊപ്പം അജു വര്‍ഗീസ്, ടിനി ടോം, ശശി കലിംഗ, പാഷാണം ഷാജി, നിക്കി ഗല്‍റാണി, വീണാ നായര്‍ ഉള്‍പ്പെടെ എല്ലാവരും തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. 

2014 ല്‍ റിലീസ് ചെയ്ത വെള്ളിമൂങ്ങ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ് . ജോജി തോമസിൻ്റെതായിരുന്നു തിരക്കഥ. വെളളിമൂങ്ങയ്ക്ക് ശേഷമാണ് നായകനടനായി ബിജു മേനോന്‍ സജീവമാകുന്നത്. 

എന്നാല്‍ ബിജു മേനോനൊപ്പം സപ്പോര്‍ട്ടിംഗ് റോളില്‍ അഭിനയിക്കാന്‍ പലരും തയ്യാറായില്ല എന്ന് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നു. അജു വര്‍ഗീസ് ചെയ്ത റോളിലേക്ക് ആദ്യം പലരെയും പരിഗണിച്ചിരുന്നു. എന്നാല്‍ ബിജു മേനോന്‍റെ  മാമച്ചന് താഴെ നില്‍ക്കുന്ന റോള്‍ ചെയ്യാന്‍ ആരും തയ്യാറായില്ല. പിന്നീടാണ് അജുവിനോട് ചിത്രത്തിന്‍റെ കഥ പറയുന്നത്. അജു അത് ചെയ്യാന്‍ തയ്യാറായതും. 

അജുവിൻ്റെ റോളിന് പുറമെ ആസിഫ് അലി ചെയ്ത വേഷത്തിനും ആദ്യം പല താരങ്ങളെയും പരിഗണിച്ചിരുന്നു. എന്നാല്‍ പലരും അതിന് തയാറായില്ല.
ഒടുവില്‍ ബിജു മേനോന്‍ നേരിട്ട് വിളിച്ച്‌ കാര്യം പറഞ്ഞതോടെയാണ് ആസിഫ് ആ റോള്‍ ചെയ്തതെന്ന് സംവിധായകന്‍ ഓര്‍ക്കുന്നു. 

ഓര്‍ഡിനറിയിലെ വേഷം കണ്ടാണ് മാമച്ചനായി ബിജു മനസില്‍ വന്നതെന്നു സംവിധായകന്‍ പറയുന്നു. വെളളിമൂങ്ങ താന്‍ സംവിധാനം ചെയ്യാന്‍ വേണ്ടി തുടങ്ങിയ സിനിമ ആയിരുന്നില്ല. സിനിമയുടെ കഥ പല സംവിധായകന്മാരോട്  പറഞ്ഞെങ്കിലും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പ്രോജക്‌ട് നടക്കില്ലെന്ന് കരുതി തിരക്കഥാകൃത്ത് വിഷമിച്ചിരിക്കുമ്പോളാണ് താന്‍  സംവിധാനം ചെയ്തതെന്ന് ജിബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.