‘അമ്മ’ എന്ന സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ പേര് വെട്ടി മാറ്റി ; മരണപെട്ടവരോട് പോലും ഇങ്ങെനെ ചെയ്യുന്നത് എന്തിനു ?

മലയാളത്തിലെ അഭിനയകലയുടെ പെരുന്തച്ചനായ  തിലകനും സിനിമാ സംഘടടനയായ അമ്മയും തമ്മിലുള്ള തര്‍ക്ക വിതര്‍ക്കങ്ങളെ കുറിച്ച് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ മരണ ശേഷവും തന്‍റെ പിതിവിനോട് തുടരുന്ന അവഗണനയെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍ അടുത്തിടെ സംസാരിക്കുകയുണ്ടായി.  

തന്‍റെ അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ഷോബി തിലകന്‍ തുറന്നു പറയുന്നു. ഫെഫ്കയുടെ തന്നെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചുകൊണ്ടാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് തന്‍റെ പിതാവിനെ വിലക്കാന്‍ പാടില്ല എന്ന് വാദിച്ച  അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

എന്തു കൊണ്ടാണ് തിലകന്‍ അത്തരം ഒരു പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ച്‌ അച്ഛനെ അന്ന്  ഫെഫ്ക വിലക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് ആ നടപടി അവര്‍ക്ക് തന്നെ  തെറ്റായി തോന്നിയതിനാല്‍  പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ എന്ന അഭിനേതാക്കളുടെ സംഘടന  അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് മരണശേഷവും പിന്‍വലിച്ചില്ലന്നു അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.

സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു പുറത്താക്കനുള്ള കാരണം. തന്‍റെ ജ്യേഷ്ഠന്‍ ഷമ്മി തിലകനും ഇതിനെതിരെ സംസാരിച്ചിരുന്നു. മരണാനന്തരമെങ്കിലും തന്‍റെ പിതാവിനെ തിരിച്ചെടുക്കാമായിരുന്നു. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന നിലയില്‍ സിംബോളിക്ക് ആയെങ്കിലും അത് ചെയ്യാം. അമ്മ എന്ന സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ തിലകന്‍റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറയുകയുണ്ടായി.

Leave a Reply

Your email address will not be published.