സെക്സിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന വികലമായ ധാരണകളെക്കുറിച്ച് ബോളിവുഡ് താരം കരീന കപൂര്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയുണ്ടായി. ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ തുറന്നുപറച്ചില്‍.
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികതയോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെ കുറിച്ച് കരീന തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ മറുപടി നല്കുകയുണ്ടായി.

സെക്സ് ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. ഒരു സ്ത്രീയെ ബാധിക്കുന്ന കാര്യം തന്നെയാണ് ലൈംഗീക ബന്ധം.
മുഖ്യധാരാ അഭിനേതാക്കള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത് ആളുകള്‍ക്ക് പരിചിതമല്ല. പക്ഷേ, മുഖ്യധാരാ അഭിനേതാക്കളെയും ഗര്‍ഭിണികളായി കണ്ട് പൊതുജനങ്ങള്‍ക്ക് പതിവില്ലന്നു നടി പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീക്ക് ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താല്പര്യവുമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അതെന്നും കരീന ഇതിനോടനുബന്ധമായി പറഞ്ഞു.
ഗര്‍ഭിണികളായിരിക്കെ സ്ത്രീകള്‍ അനുഭവികുന്ന പലതരത്തിലുള്ള ശാരീരിക മാനസിക അവസ്ഥകളെക്കുറിച്ച് ഈ പുസ്തകത്തില്‍ അവര്‍ തുറന്നെഴുതിയിരുന്നു. ഇതില്‍ പ്രസവിച്ച ശേഷം മുലപ്പാലില്ലാത്ത സ്ഥിതിയും ഗര്‍ഭിണിയായിരിക്കെയുള്ള സ്പോട്ടിംഗും എല്ലാം ഉള്‍പ്പടുന്നു.
കരീന എഴുതിയ പ്രെഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര ബിഡിസെ ക്രൈസ്തവ സംഘടന രംഗത്തെത്തിയിരുന്നു. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡൻ്റ് ആശിഷ് ഷിന്‍ഡെയാണ് പോലീസില്‍ പരാതി നല്‍കിയത്. ജൂലൈ ഒമ്പതിനായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കരീനക്കൊപ്പം അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിൻ്റെ തലക്കെട്ടില്‍ ബൈബിള്‍ പദം ഉപയോഗിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തൻ്റെ മൂന്നാമത്തെ കുട്ടിയാണ് പുസ്തകമെന്നാണ് കരീന പറയുകയുണ്ടായി.
‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന തൻ്റെ പുസ്തകം ആത്മകഥയല്ലെന്നും താന്‍ രണ്ട് തവണ ഗര്‍ഭിണിയായപ്പോഴും അനുഭവിച്ച വിവിധ കാര്യങ്ങളെ കുറിച്ചുള്ള വിശദ വിവരണം ആണെന്നുമാണ് കരീന പറയുന്നത്. അമ്മയാകാന്‍ പോകുന്നവര്‍ക്ക് തന്റെ പുസ്തകം ഉപകാരപ്രദമാകുമെന്നു കരുതുന്നതായി കരീന കപൂര്‍ പറയുന്നു.