പ്രശസ്ത സീരിയല്‍ നടി അശ്വതിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ചെയ്തു. ഇതൊട് കൂടി ഇവരുടെ അക്കൗണ്ടില്‍ നിരവധി നൂട് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടൊപ്പം സുഹൃത്തുക്കള്‍ക്ക് മെസേജ് സെന്റ് മാവുകയും ചെയ്തു. പിന്നീട് കുറച്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് അക്കൗണ്ട് തിരികെ ലഭിച്ചത്. ഇതേ കുറിച്ച് നടി തന്നെ ഫേസ്ബുക്കില്‍ ലൈവിലൂടെ എത്തി വിവരങ്ങള്‍ പങ്ക് വച്ചിരുന്നു. കൂടാതെ ഇതിനെക്കുറിച്ച് വളരെ വിശദമായി ഫെയിസ് ബുക്കില്‍ കുറിക്കുകയും ചെയ്തു.

‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും’ കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി തന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നല്‍കിയിട്ടുള്ള ആളാണ് മിഥുന് കെ മിത്രന് ചേട്ടന്. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാല്‍ ഇങ്ങനെ ഉള്ളത് കാണുമ്പോള്‍ കൈ തരിക്കും. അങ്ങനൊക്കെ കയറി ഇറങ്ങിയതിൻ്റെ ഫലമായിട്ട് ആണ്, അത്തം ദിനത്തിൻ്റെ അന്ന് ഒരു മദാമ്മ തന്നെ പാട്ടിലാക്കിയതെന്ന് ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ കുറിച്ചത്.
‘മേഘങ്ങളില്‍ കണ്ട മാലാഖ’ പോലൊരു സാധനം വന്ന് പേജിന്റെ യാതൊരു അക്സസ്സും അവര്‍ക്കു വേണ്ട പ്രൊമോഷന് മാത്രം ചെയ്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് അവരുടെ കുറച്ചു ലിങ്കുകള്‍ അയച്ചു തന്നു. ആ ലിങ്ക് ഓപ്പണ്‍ ചെയ്തതെ ഓര്‍മയില്‍ ഉള്ളൂ. അത് വന്ന വേഗത്തില്‍ തന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉണര്‍ന്നത് ഫേസ്ബുക്കിൻ്റെ സ്റ്റാറ്റസില്‍ മുഖം കാണിക്കാന്‍ നാണം ഉള്ളത് കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നില്ക്കുന്നേ എന്ന വാര്‍ത്ത കേട്ട് കൊണ്ടാണ്. അവര്‍ കുറിച്ചു.

എനിക്കും എന്നെ അറിയാവുന്നവര്‍ക്കും ഇന്‍സ്റ്റയിലും വാട്സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവര്‍ക്കും, കൂടെ തന്നെ തന്റെ വിഷമത്തില്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ , തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവരവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കും എല്ലാം പ്രത്യേകം എൻ്റെ സ്നേഹം അറിയിക്കുന്നതായും അവര്‍ എഴുതി.
ഇനി ഒരിയ്ക്കലും ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുക്കുന്നു. ഇതു തനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല. എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോള്‍. ഏവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇപ്പോള്‍ ഈ സന്തോഷം തിരിച്ചു കിട്ടിയത്. തുടര്‍ന്നും ഇതേ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അശ്വതി എന്നതായിരുന്നു അശ്വതിയുടെ കുറിപ്പ്.