അടിവസ്ത്രവും പിന്‍ഭാഗവും കാണുന്നു ; പ്രതിമ നിരോധികണം

മരണം ഒരിയ്ക്കലും ഒരു മനുഷ്യനെയും അപ്രസക്തനാക്കില്ല എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് അമേരിക്കന്‍ നടിയും ഗായികയും മോഡലും പോപ്പ് ഐക്കണുമാണ് മെര്‍ലിന്‍ മണ്‍റോ.1962 ഓഗസ്റ്റിലാണ് മെര്‍ലിന്‍ മണ്‍റോ ഇഹ ലോക വാസം വെടിഞ്ഞത്. എന്നാല്‍ അവരെ ഇപ്പൊഴും ചൂഷണം ചെയ്യുകയാണെന്ന ആരോപണവും അതിനെത്തുടര്‍ന്നുള്ള  പ്രതിഷേധവും കാലിഫോര്‍ണിയയില്‍ നടക്കുകയാണ്. ഇപ്പോള്‍ ഇതിന് കരണമാ ആയിരിക്കുന്നത് ‘ഫോര്‍എവര്‍ മെര്‍ലിന്‍’ എന്ന ശില്‍പ്പമാണ്. 

ആര്‍ട്ടിസ്റ്റായ സെവാര്‍ഡ് ജോണ്‍സണ്‍ ആണ് 2011-ല്‍ ഈ പ്രതിമ നിര്‍മ്മിച്ചത്. മെര്‍ലിൻ്റെ പിന്‍ഭാഗവും അടിവസ്ത്രങ്ങളും തുറന്നു കാട്ടുന്നതാണ് പ്രതിമയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഞായറാഴ്ചയാണ് പാം സ്പ്രിങ് ആര്‍ട്ട് മ്യൂസിയത്തിന് സമീപം മാര്‍ലിന്റെ 26 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാല്‍ ഈ ചടങ്ങില്‍ നിരവധി പേര്‍  പ്രതിഷേധവുമായി എത്തുകയുണ്ടായി.

യുഎസിലെ നിരവധി സ്ഥലങ്ങളില്‍ പര്യടനം നാത്തിയ ഈ പ്രതിമ  ന്യൂജേഴ്സിയിലെ ഹാമില്‍ട്ടണിലേക്ക് മാറ്റുന്നതിനു മുന്‍പ് 2012 -ലാണ് പാം സ്പ്രിംഗ്‌സില്‍ ഈ പ്രതിമ  പ്രദര്‍ശിപ്പിക്കുന്നത്. 2018 -ല്‍ കണക്റ്റിക്കട്ടില്‍ സ്ഥാപിക്കുന്നതിനായി യുഎസിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഓസ്ട്രേലിയന്‍ നഗരമായ ബെന്‍ഡിഗോയിലും പ്രതിമ പ്രദര്‍ശിപ്പിച്ചിരുന്നു.

1962 ഓഗസ്റ്റില്‍ അന്തരിച്ച മണ്‍റോയെ, ഒരു മികച്ച കാലാകാരിയെന്ന തരത്തിലാണ് ഉള്‍ക്കൊള്ളേണ്ടത് അല്ലാതെ വെറുമൊരു ലൈംഗികവസ്തുവായിട്ടല്ല, അവളുടെ ഓര്‍മ്മകളെ നഗരം അശുദ്ധമാക്കരുത് എന്ന് 67000 പേര്‍ ഒപ്പിട്ട #me too merlyn എന്ന നിവേദനത്തില്‍ പറയുന്നു. ഈ ശില്പം സ്ഥാപിക്കുന്നതിന് അനുകൂലമായി സിറ്റി കൗണ്‍സില്‍ എതിരഭിപ്രായമില്ലാതെ വോട്ടുചെയ്തപ്പോള്‍, ആര്‍ട്ട് മ്യൂസിയത്തിൻ്റെ അവസാന നാല് ഡയറക്ടര്‍മാര്‍ പ്രതിമ സ്ഥാപിക്കുന്നതിനെ പരസ്യമായി രംഗത്ത് വന്നു. ലൈംഗികത പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു എന്നതായിരുന്നു എതിര്‍പ്പിന് കാരണം. 

.

Leave a Reply

Your email address will not be published.