ഇടക്കിടക്കുള്ള വാക്സിനേറ്റഡ് ആണോന്നുള്ള പരിശോധനയിൽ നിന്നും ഒഴിവാക്കാൻ ഇതാ പുതിയ മാർഗം ! നിങ്ങൾക്കും പരീക്ഷിക്കാം.

കൊറോണ അതിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് മനുഷ്യനു മുകളില്‍ താണ്ടവം ആടുംമ്പോൾ  ലോകം ഉത്തരം ഇല്ലാതെ വിറങ്ങലിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാവരും  കോറോണയെ നേരിടാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ  വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് ഔദ്യോഗിക തലത്തില്‍ തന്നെ അറിയിക്കുകയുണ്ടായി. പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാനും സംസ്ഥാനവും രാജ്യവും വിട്ടുള്ള യാത്രകള്‍ക്കും എല്ലാം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ അനിവാര്യമാണ്. വാക്സിന്‍ സര്‍ടിഫിക്കറ്റ് ഒരു തിരിച്ചറിയല്‍ രേഖ പോലെ കയ്യില്‍ കരുതണം എന്ന് ചുരുക്കം. 

എന്നാല്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഓരോ പ്രാവശ്യവും പോക്കറ്റില്‍ നിന്നും എടുക്കുന്നതിനോ മൊബൈല്‍ വഴി പ്രദര്‍ശിപ്പിക്കുന്നതോ ഒക്കെ
എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് താനും. ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് പ്രശസ്ത സ്റ്റാന്‍ഡ്‌ അപ്പ് കൊമേഡിയന്‍ അതുല്‍ ഖത്രി. വെളുത്ത നിറത്തിലുള്ള ടിഷര്‍ട്ടില്‍ തൻ്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിൻ്റ്  ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇതോടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കേണ്ട സ്ഥലങ്ങളില്‍ പോക്കറ്റിലിരിക്കുന്നതൊ അതില്ലങ്കില്‍ മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ  സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ മിനക്കെടണ്ട. നെഞ്ച് വിരിച്ച്‌ നിന്നാല്‍ മാത്രം മതി. 

ജോലിയും യാത്രയും വീണ്ടും ആരംഭിച്ചു. ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മറ്റും തന്‍റെ കോവിഡ് സര്‍ട്ടിഫിക്കറ്റ് കാണിച്ച്‌ മടുത്തതിനാല്‍ ഒരു ഐഡിയ പ്രയോഗിച്ചു. ഈ ഐഡിയ എങ്ങനെയുണ്ട് സെര്‍ജി എന്ന കുറിപ്പോടെയാണ് അടല്‍ ഖത്രി സര്‍ട്ടിഫിക്കറ്റ് പ്രിൻ്റ് ചെയ്ത ടിഷര്‍ട്ട് ധരിച്ച ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. നിരവധി സൈറ്റുകള്‍ ഇങ്ങനെ ചെയ്തു തരും. താന്‍ ഉപയോഗിച്ചത് വിസ്റ്റാപ്രിൻ്റ്.ഇന്‍ ആണ്  എന്നും അദ്ദേഹം ചിത്രത്തോടൊപ്പം  കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.