മലയാള സിനിമയ്ക്കു വ്യത്യസ്തമായ നിരവധി ചിത്രങള്‍ സംഭാവന ചെയ്ത നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്. ആട്, മുത്ത്ഗൌ തുടങ്ങി കുറച്ചധികം ചിത്രങ്ങള്‍ ഇവരുടെ സംഭാവന ആയി പുറത്തിറങ്ങിയിട്ടുണ്ട്. എ പ്രൊഡക്ഷന്‍ ഹൌസിന്റെ അമക്കാരാണ് വിജയ് ബാബുവും സാന്ദ്ര തോമസും. എന്നാല്‍ അടുത്തിടെ സാന്ദ്ര തോമസ് മലയാളത്തിലെ വനിതാ സംഘടനയെ കുറിച്ച് ചില അഭിപ്രായങ്ങള്‍ തുറന്നു പറയുകയുണ്ടായി. സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ സാഹചര്യം അല്ല ഇപ്പോള്‍ നിലവിലുള്ളതെന്നാണ് സാന്ദ്ര പറയുന്നത്.

സ്ത്രീകളുടെ പ്രശ്നം സ്ത്രീ സംഘടനയില്‍ പോയി പറയാന്‍ പറ്റിയ ഒരു ഒരു സാഹചര്യം ഇപ്പോള്‍ ഇല്ലന്നാണ് സാന്ദ്രയുടെ അഭിപ്രായം. വനിതാ സംഘടനയില്‍ ഉള്ളവര്‍ അത്ര ഓപ്പണ്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ലന്നു സാന്ദ്ര പറയുന്നു. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള് തന്നെ ഡീല്‍ ചെയ്യുക മാത്രമാണ് ഇതിനുള്ള പോംവഴി. തനിക്ക് പബ്ലിക് ആയി ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ഇവിടുത്തെ സ്ത്രീ സംഘടനയില്‍ നിന്നും ആരും ഒന്നു വിളിച്ച് തിരക്കിയില്ലന്നു അവര്‍ പറയുകയുണ്ടായി.

മലയാളത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ്അ സോസിയേഷനും ഉണ്ടെങ്കില്‍ പോലും അവരാരും തന്നെ ഒരു പ്രശ്നം വന്നാല്‍ പരിഹരിക്കില്ല. ഇതിനുള്ള പ്രധാന കാരണം ഈ സംഘടനകളില്‍ ഒന്നും തന്നെ സ്ത്രീകള്‍ ഇല്ല എന്നതാണ്. പ്രശ്നങ്ങള്‍ കേള്‍ക്കുവാനുള്ള മാനസികാവസ്ഥ സംഘടനകളെ പ്രതിനിധീകരിക്കുന്നവര്‍ക്ക് തീരെ ഇല്ല.
തന്നെ ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നിന്ന് വിളിച്ചപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും കഴിയുന്ന ഒരു സംഘടനയാണ് ആവശ്യം എന്നാണ് പറഞ്ഞത്, സാന്ദ്ര തുടരുന്നു. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നു ദിവസങ്ങളോളം ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആശുപത്രിയില്‍ ആയിരുന്നു സാന്ദ്ര.