ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ടു ; അത്രേം വലിയ തുക കയ്യിൽ ഇല്ലാതിരുന്ന സമയത്ത് സഹായിച്ചത് അവരാണ് !!

സീയിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആണ് ബീന ആന്‍റണി. വര്‍ഷങ്ങളായി ബിഗ് ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങി നിന്ന ഇവര്‍ അടുത്തിടെ തനിക്ക്  കോവിഡ് ബാധിച്ച്‌ ഗുരുതരാതവസ്ഥയില്‍ കഴിഞ്ഞ അനുഭവം പങ്കുവക്കുകയുണ്ടായി. തൻ്റെ രണ്ടാം ജന്മമാണ് ഇതെന്നാണ് ബീന ആന്‍റണി പറയുന്നത്. കോവിഡ് ബാധിച്ച്‌ ശ്വാസിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മരണത്തെ മുന്നില്‍ കണ്ടു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെ ഉള്ളവര്‍  വിളിച്ച്‌ ധൈര്യം പകര്‍ന്നതായും ബീന പറയുന്നു. 

ഇത് രണ്ടാം ജന്മമാണ്. മരണത്തിൻ്റെ മുന്നില്‍ നിന്നാണ് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. പനിയായിട്ടായിരുന്നു തുടക്കം. വീട്ടിലിരുന്ന് വിശ്രമിച്ചാല്‍ ശരിയാകുമെന്ന് വിചാരിച്ച്‌ ഗുളികയും കഴിച്ച്‌ വീട്ടില്‍ തന്നെ കിടന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ശ്വാസംമുട്ടല്‍ കൂടി ഉടന്‍ ആശുപത്രിയിലേക്ക് പോയി.ഐസിയുവും വെന്‍റിലേറ്ററും നിറഞ്ഞിരുന്നു. ഒടുവില്‍ ഒരു  മുറി കിട്ടി. ചികിത്സക്കിടെ പെട്ടെന്നൊരു ചുമ വന്നു. പിന്നെ ശ്വാസം കിട്ടാതായി. മരണത്തെ മുന്നില്‍ കണ്ടു. ഒരുവിധം നടന്ന് മുറിക്ക് പുറത്തെത്തി നഴ്‌സിനെ വിളിച്ചു. അവര്‍ ഓടിയെത്തി ഓക്‌സിജന്‍ തന്നു. മൂന്നു ദിവസം ഒറ്റ കിടപ്പായിരുന്നു. ഡോക്ടര്‍മാര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ നോക്കിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും ക്രിട്ടിക്കലാകാം എന്നതായിരുന്നു സ്ഥിതി. എന്നാല്‍ മമ്മൂക്കയും ലാലേട്ടനുമൊക്കെ വിളിച്ച്‌ ധൈര്യം പകര്‍ന്നു. പലരുടെയും പ്രാര്‍ത്ഥനയുടെ ഫലമായാകാം ദൈവം രണ്ടാം ജന്മം നല്‍കിയത്.

ആശുപത്രിയില്‍ ഒമ്പത്  ദിവസത്തേക്ക് മാത്രം രണ്ട് ലക്ഷത്തിലധികം രൂപ ബില്ല് വന്നു. അത്ര വലിയൊരു തുക  കൈയിലുണ്ടായിരുന്നില്ല. അമ്മ സംഘടനയാണ് പണം തന്ന് സഹായിച്ചത്. അഡ്മിറ്റായ സമയം ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നു. ചെലവിനെ കുറിച്ച്‌ ആലോചിക്കേണ്ട എല്ലാം അമ്മ നോക്കിക്കൊള്ളും എന്ന് ബാബു പറഞ്ഞുവെന്നും ബീന ആന്‍റണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.