ഒരു ലൈംഗിക തൊഴിലാളിയുടെ യഥാർത്ഥ ജീവിതം സിനിമയാകുന്നു ?

മലയാളത്തില്‍ കോളിളക്കം സൃഷ്ടിച്ച പുസ്തകം ആയിരുന്നു ‘ഞാന്‍ ലൈംഗീക തൊഴിലാളി’ എന്ന പുസ്തകം. കാരണം ഇതെഴുതിയ നളിനീ ജമീല സെക്സ് വര്‍ക്കിലൂടെ ഉപജീവനം നടത്തി വന്നിരുന്ന സ്ത്രീ ആയിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ പുസ്തകം സദാചാര വാദികളായ മലയാളികളെ ഒന്നടങ്കം ഇരുത്തി ചിന്തിപ്പിക്കുന്നതായി മാറി. മലയാളിയുടെ കാപട്യം തുറന്നു കാണിക്കാന്‍ ഒരു പരിധിവരെ ഈ പുസ്തകത്തിനായി. റിക്കോര്‍ഡ് വില്‍പ്പന ആയിരുന്നു നളിനീ ജമീലയുടെ പുസ്തകത്തിന് ലഭിച്ചത്. തുടര്‍ന്നു അവര്‍ മറ്റൊരു പുസ്തകം കൂടി എഴുതുകയുണ്ടായി. എൻ്റെ ആണുങ്ങള്‍. ഇതും ചൂടപ്പം പോലെ വിറ്റുപോയി.  

ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകള്‍ അനുസരിച്ചു നളിനി ജമീലയുടെ ‘എൻ്റെ ആണുങ്ങള്‍’ എന്ന പുസ്തകം വെബ് സീരീസ് ആകുന്നു. നളിനി ജമീല തന്നെയാണ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പുറത്തു വിട്ടത്.    അതേസമയം ഇവരുടെ ആത്മകഥയായ ‘ഞാന്‍ ലൈംഗിക തൊഴിലാളി’ എന്ന പുസ്തകം സിനിമയാകുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് ഈ കുറിപ്പില്‍ പറയുന്നു.

“എൻ്റെ ആണുങ്ങള്‍ ” എന്ന പുസ്തകം വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ തന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി അവരുടെ കുറിപ്പില്‍ പറയുന്നു.  

‘ഒരു ലൈംഗിക തൊഴിലാളി’യുടെ ആത്മകഥയിലൂടെ അഭൂതപൂര്‍വമായ ജനശ്രദ്ധയാണ് നളിനി ജമീലയ്ക്ക് ലഭിച്ചത്. സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള നമ്മള്‍ മലയാളികളുടെ സമീപനത്തെ ചോദ്യം ചെയ്യുന്ന ഈ പുസ്തകം  വന്‍ ചലനം സൃഷ്ടിച്ചിരുന്നു. എൻ്റെ ആണുങ്ങള്‍, ഒരു ലൈംഗികതൊഴിലാളിയുടെ പ്രണയം എന്നിവയാണ് ഇവരുടെ മറ്റു പുസ്തകങ്ങള്‍.

Leave a Reply

Your email address will not be published.