ലൈംഗിക ബന്ധത്തിനിടെ 40-കാരൻ്റെ ലിംഗം ഒടിഞ്ഞു ; സംരക്ഷണപാളിയിൽ ഇങ്ങെനെയുള്ളവർ ശ്രെദ്ധിക്കുക

അടുത്തിടെ അന്തരാഷ്ട്ര മാധ്യമം പുറത്തു വിട്ട ഒരു വാര്‍ത്ത ഒരേ സമയം കൌതുകവും അത്രതന്നെ ആശങ്ക ഉണര്‍ത്തുന്നതുമായി. ബ്രിട്ടനില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ലൈംഗിക ബന്ധത്തിനിടെ ഒരു  40-കാരൻ്റെ ലിംഗം ഒടിഞ്ഞു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട്  പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടണ്‍ സ്വദേശിക്കാണ് ഇത്തരം ഒരു അപകടം  സംഭവിച്ചിരിക്കുന്നത്.

ലിംഗം ഉദ്ധരിച്ചിരിക്കുന്ന സമയത്ത്  സംരക്ഷണപാളി മുന്‍പ് സംഭവിക്കാത്ത തരത്തില്‍ വളഞ്ഞതാണ് ഇത്തരത്തില്‍ ലിംഗം ഒടിയാന്‍ കാരണമായത്.   അതേസമയം ഇത്തരത്തില്‍ ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായിട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുന്‍പ് തിരശ്ചീനമായി ലിംഗത്തിന് ഒടിവ് സംഭവിച്ച വാർത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.സാധാരണ ഗതിയില്‍ ഒരു അപകടം ഉണ്ടാകുമ്പോള്‍ ഉടന്‍ തന്നെ  ഉദ്ധാരണം നഷ്ടപ്പെടാറാണ് പതിവ്. എന്നാല്‍ ഇവിടെ സംഭവിച്ചത് അങ്ങനെ ആയിരുന്നില്ല. ഏതായലും ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന് ഉദ്ധാരണ ശേഷി തിരികെ കിട്ടുകയും സാധാരണ നിലയില്‍ ആവുകയും ചെയ്തുവെന്നുമാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.  

ബന്ധപ്പെടുന്നതിനിടെ പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗത്തു ലിംഗം കുടുങ്ങിയാണ് ഒടിവ് സംഭവിച്ചത്. എന്നാല്‍  ഒടിവ് സംഭവിക്കുമ്പോള്‍ സാധാരണ കേള്‍ക്കുന്ന ഒരു ശബ്ദം ഇദ്ദേഹം കേട്ടില്ലെന്ന് പറയുന്നു. അപകടം സംഭവിച്ച ഉടനെ ഉദ്ധാരണം കുറഞ്ഞു. മാത്രമല്ല ലിംഗത്തിന് വീക്കവും സംഭവിച്ചു. എം.ആര്‍.ഐ സ്‌കാനിംഗിലൂടെയാണ്  ലിംഗം ലംബമായി മൂന്ന് സെന്‍റിമീറ്ററോളം പൊട്ടിയതായി അറിയാന്‍ കഴിഞ്ഞത്. ഈ ദുരന്തം സംഭവിച്ച വ്യക്തി പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ തന്നെ ലിംഗത്തിലെ ഇത്തരം പൊട്ടല്‍ തീര്‍ത്തും അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.

Leave a Reply

Your email address will not be published.