നോര്‍ത്ത് ഇന്ത്യന്‍ ആയ അവതാരകന്‍റെ ചോദ്യത്തെ പൃഥ്വിരാജ് നേരിട്ടതെങ്ങെനെ !! മാലിക്ക് എന്ന ചിത്രത്തെയും പരാമർശിച്ചായിരുന്നു ചോദ്യം

ആഗസ്റ്റ്11 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ആയ കുരുതി സിനിമാ ചര്‍ച്ചകളുടെ പുത്തന്‍ വിശ്യമായി മാറിയിരിക്കുയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പം റോഷന്‍ മാത്യു, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍, മുരളി ഗോപി, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരു വലിയ താര നിര തന്നെ ഉണ്ട്. 

ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഈ ഉയര്‍ത്തുന്ന രാഷ്ട്രീയത്തോട് പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും ഈ ചിത്രത്തിന്‍റെ  മേക്കിങ്ങും പാത്ര സൃഷ്ടിയും മികച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ഈ ചിത്രം കൂടുതല്‍ ചർച്ച ചെയ്യുന്ന ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ച് ച്ച് പൃഥ്വിരാജ് തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.   

മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ മതം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതെങ്ങനെയാണെന്നുമായിരുന്നു നോര്‍ത്ത് ഇന്ത്യന്‍ ആയ അവതാരകന്‍റെ ചോദ്യം. ഫഹദ് ഫാസില്‍ ചിത്രമായ മാലിക്കിനേയും കരുതിയേയും പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഇത്തരം ഒരു ചോദ്യം ഉന്നയിച്ചത്. അതിന് പൃഥ്വി നല്കിയ മറുപടി, കുരുതി മതം സംസാരിക്കുന്ന ചിത്രമല്ല, മാലിക് എന്ന ചിത്രം കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച്‌ പറയാന്‍ പറ്റില്ല. കുരുതി മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് താന്‍ കരുതുന്നില്ല.

സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് മതം. ആര്‍ക്കും തടയാനാകാത്ത അക്രമത്തിൻ്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടത്താണ് കുരുതിയിലെ കഥ നടക്കുന്നത്. ഇൻ്റെർവെല്‍ സമയത്ത് കാണിക്കുന്ന ആ ഇമേജാണ് സിനിമയുടെ ആകെത്തുക. അദ്ദേഹം പറയുന്നു. ഒരു കൂട്ടം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. 

കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി. ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല. കുറച്ച്‌ മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചില ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്തിരിക്കുന്നത്. അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണിത്. കോള്‍ഡ് കേസ് ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published.