“വടക്കന്‍ വീരഗാഥയിലെ ചന്തുവിൻ്റെ വേഷം കിട്ടിയാല്‍ എനിക്ക് പറ്റുന്നതു പോലെ അഭിനയിക്കും”

പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഇടവേളകളില്ലാതെ നിറഞ്ഞു നില്‍ക്കുന്ന അപൂര്‍വം ചില സിനിമാ പ്രവര്‍ത്തകരില്‍  ഒരാളാണ് മാമൂക്കോയ. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം. നാട്ടിന്‍ പുറത്തെ ടിപ്പിക്കല്‍ മലയാളിയായി അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍ ആണ് നമ്മുടെ ഓര്‍മയുടെ സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കുരുതി ഏറെ ജനശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. ചിത്രത്തില്‍ നായകനായി അഭിനയിച്ച  പൃഥ്വിരാജ് പോലും മാമൂക്കോയയുടെ പ്രകടനത്തെക്കുറിച്ച് വളരെ അതിശയത്തോടെ സംസാരിച്ചിരുന്നു. പൃഥ്വിയുടെ ഈ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു. 

ഏത് വേഷവും താന്‍ മികച്ചതാക്കും എന്ന ആത്മവിശ്വാസമാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടാല്‍ നമുക്ക്  മനസ്സിലാവുക. അഭിനയ പ്രധാന്യമുള്ള ഏത് വേഷവും ചെയ്യാന്‍ ഒരു മടിയുമില്ലന്നു  മാമൂക്കോയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

തനിക്ക് ഏത് കഥാപാത്രം കിട്ടിയാലും അതിൻ്റെ സ്വഭാവം പഠിക്കും. കായംകുളം കൊച്ചുണ്ണിയെ കിട്ടിയാലും അതിവിദഗ്ദ്ധമായി അതിനുള്ള ശ്രമം നടത്തും. വടക്കന്‍ വീരഗാഥയിലെ ചന്തുവിൻ്റെ വേഷം കിട്ടിയാല്‍ തനിക്ക് പറ്റുന്നതു പോലെ അഭിനയിക്കും. അത്ര തന്നെ. മുച്ചീട്ടു കളിക്കാരനിലെ എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയുമൊക്കെ ഏറെ ആകര്‍ഷിച്ച കഥാപാത്രങ്ങളാണ്.

സിനിമയില്ലാതെ ജീവിക്കുന്നതിനേ കുറിച്ച്  ഒരു തരത്തിലുമുള്ള ഭയമില്ല. മുൻപ് തടി അളക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് 22 വര്‍ഷം കേരളത്തില്‍ മുഴുവന്‍ കറങ്ങിയതാണ്. ദുഃഖത്തിലും സുഖത്തിലും സ്വയം മറക്കുന്ന മനസ്സല്ല തന്‍റേത്. എല്ലാം ദൈവമൊരുക്കുന്ന വഴികളല്ലേ എന്ന് മാമൂക്കോയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 

Leave a Reply

Your email address will not be published.