ഇതുവരെ 335 സ്ത്രീകളുമായി ഡേറ്റിംഗ് നടത്തി ; 365 ആണ് ടാര്‍ജെറ്റ്, ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും 30 ഡേറ്റിംഗ് കൂടി നടത്തണം. ഈ ഡേറ്റിംഗിന് വലിയ ജനപിന്തുണയും

വിദേശങ്ങളില്‍ നിന്നും കടം കൊണ്ട വാക്കാണ് ഡേറ്റിങ്. വികസ്വര രാജ്യങ്ങള്‍ക്ക് പലപ്പോഴും അനുകരിക്കാന്‍ ഏറെ ഇഷ്ടം വികസിതമായ പാശ്ചാത്യ രാജ്യങ്ങളെയാണ്. ഈ വാക്കിന്‍റെ പിറവിയും അങ്ങനെ തന്നെ.  ആദ്യമായി പരിചയപ്പെടുന്ന ഒരു ആണിനും പെണ്ണിനും ഒരുമിച്ച് ഒരു കപ്പ് ചായ കുടിക്കാന്‍ പോകുന്നതിനെയാണ് ഡേറ്റിങ് എന്നത് കൊണ്ട് അവര്‍ ഉദേശിച്ചിക്കുന്നത്. പക്ഷേ നമ്മള്‍ അത് മറ്റ് പലതുമാക്കി മാറ്റിയിട്ടുണ്ട്. പ്രണയത്തിനു മുന്‍പുള്ള ഒരു സൌഹൃദ സംഭാഷണം എന്നതിനപ്പുറം ഇതിന് മറ്റൊരു അര്‍ത്ഥമില്ല.

തമിഴ് നടനും നര്‍ത്തകനുമൊക്കെയായ സുന്ദര്‍ രാമു ഇതുവരെ 335 സ്ത്രീകളുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഇനിയും അത് തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഡേറ്റിംഗ് കിങ്ങ് എന്ന പട്ടം ആണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദ്ദേഹം ഈ ദൗത്യത്തിനു പുറകേയാണ്. കഴിവിൻ്റെ പരമാവധി  സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 

365 ആണ് ടാര്‍ജെറ്റ്,  ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും 30 ഡേറ്റിംഗ് കൂടി നടത്തണം. ഈ ഡേറ്റിംഗിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. അതിൻ്റെ പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ഒളിഞ്ഞു കിടക്കുന്നുണ്ട്.

അദ്ദേഹം വിവാഹമോചിതനാണെങ്കിലും, പ്രണയത്തിനോട് അദ്ദേഹത്തിന് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുന്നത് പ്രണയിക്കാനല്ല. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്താനാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യുന്നത്. രാമു 2015 ജനുവരി 1 -നാണ് ഈ പദ്ധതി ആരംഭിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജില്‍ സ്ത്രീകളുമായി ഡേറ്റിംഗിന് പോയ കഥകള്‍ അദ്ദേഹം പങ്കിടുന്നുമുണ്ട്.

അതില്‍ 105 വയസ്സുള്ള ഒരു മുത്തശ്ശിയും, ചവറു വാരുന്ന സ്ത്രീയും, 90 വയസുള്ള ഐറിഷ് കന്യാസ്ത്രീയും,മോഡലുകളും, ആക്ടിവിസ്റ്റുമൊക്കെ  ഉള്‍പ്പെടുന്നു.

സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെന്ന് അദ്ദേഹം പറയുന്നു.  ഡല്‍ഹി കൂട്ടബലാത്സംഗം ഏറെ വേദനിപ്പിച്ചു. അവിടെ നിന്നാണ് ഈ 365 ഡേറ്റ്‌സ് എന്ന ആശയം പിറക്കുന്നത്. സ്ത്രീകള്‍ വെറും ശരീരമല്ലെന്നു, വിളിച്ച് പറയുകയാണ് ഇതിന്‍റെ ലക്ഷ്യം. 

“ദി ഡേറ്റിംഗ് കിംഗ്”, “365-ഡേറ്റ് മാന്‍”, “സീരിയല്‍ ഡേറ്റര്‍” എന്നിങ്ങനെ അദ്ദേഹത്തിന് നിരവധി പേരുകള്‍ ഉണ്ട് . ഡേറ്റിംഗിന് പോകുമ്പോള്‍ ഒറ്റ നിര്‍ബന്ധമേയുള്ളൂ. ആഹാരം പെണ്‍കുട്ടി പാകം ചെയ്യണം, ഇല്ലെങ്കില്‍ ഭക്ഷണത്തിൻ്റെ പണം പെണ്‍കുട്ടി നല്‍കണം. ഇങ്ങനെ അദ്ദേഹം ലാഭിക്കുന്ന പണം പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published.