ഒരിക്കല്‍ സത്യന് അന്തിക്കാട് പറയുകയുണ്ടായി, മലയാള സിനിമയ്ക്കു ഫാസിലിൻ്റെ സംഭാവന മോഹന്‍ ലാല്‍ ആണെന്നാന്നു താന്‍ കരുതിയിരുന്നത്. പക്ഷേ പിന്നീട് മനസ്സിലായി മോഹന്‍ലാല്‍ മാത്രമല്ല ഫഹദ് ഫാസിലും ഫാസിലിൻ്റെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്ന് തന്നെയാണ്. സത്യന് അന്തിക്കാടിനെപ്പോലെ ഒരു ഫിലിം മേക്കര്‍ ഇത്തരം ഒരു അഭിപ്രായം പറയണമെങ്കില്‍ ഊഹിക്കാമല്ലോ ആ നടന്റെ റേഞ്ച്. ഇന്ന് മലയാള സിനിമയില്‍ ഫഹദിനോളം ഡെപ്ത്ത് ഉള്ള മറ്റൊരു യുവ നടന് ഇല്ല. കണ്ണുകള്‍ കൊണ്ട് അഭിനയിക്കുവാന്‍ എത്ര പേര്‍ക്ക് കഴിയും. ഒരു നോട്ടത്തിലോ ഭാവത്തിലോ കാഴ്ച്ചക്കാരനെ മറ്റൊരു ലോകത്തേക്കെത്തിക്കാന്‍ ഫഹാദിനോളം കഴിവുള്ള അധികം നടന്മാര് ഇന്ന് മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. എന്നാല്‍ തന്റെ പിതാവ് സംവിധാനം നിര്‍വഹിച്ച തന്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ട് ഫഹദ് പറഞ്ഞ ചില അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയ പിന്നേയും കുത്തിപ്പൊക്കുകയുണ്ടായി.

തൻ്റെ പിതാവ് ഫാസിലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഫഹദ് പറയുകയുണ്ടായി. അച്ഛനൊഴികെ മറ്റെല്ലാ സംവിധായകരും വളരെ ഫ്രണ്ട്ലിയാണെന്നാണ് അദ്ദേഹം പറയുന്നത്.

താന്‍ പല സംവിധായകര്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അതില്‍ അച്ഛനൊഴികെ, എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു. അച്ഛന് മറ്റ് ആര്ട്ടിസ്റ്റുകളോടെല്ലാം വളരെ കൂളായിട്ടാണ് പെരുമാറുന്നത്. ചിലപ്പോള്‍ അത് തന്റെ കുഴപ്പായിരിക്കും. അന്ന് തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നില്ല പിന്നീട് സിനിമയില്‍ അഭിനയിച്ചപ്പോഴും തനിക്ക് അഭിനയം അറിയില്ല എന്നോ, അറിയാം എന്നോ ഒരിയ്ക്കലും തോന്നിയിരുന്നില്ല. ഒരിക്കല്‍ കൂടി തന്റെ അച്ഛൻ്റെ സംവിധാനത്തില്‍ അതേ സിനിമ ചെയ്യണമെന്നുണ്ട്. അതുപോലെ തന്നെ തനിക്ക് രണ്ടാം വരവിനെകുറിച്ചോര്ത്ത് ഒരു തരത്തിലും ഉള്ള ടെന്‍ഷനുമില്ലായിരുന്നു. കാരണം, കൈയെത്തും ദൂരത്ത് ഫ്ലോപ്പ് ആയതിനപ്പുറം ഇനി ഒന്നും ഫ്ലോപ്പ് ആകാന്‍ ഉണ്ടായിരുന്നില്ലന്നു ഫഹദ് ഫാസില്‍ പറയുന്നു.