ആരാധകരെ അത്ഭുതപ്പെടുത്തി മമ്മുട്ടി ചിത്രങ്ങൾ ! ആരാധകരെ ഇമ്പം കൊള്ളിച്ചു ടൈറ്റിലും !!

മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന വലിയ വിഭാഗം ആരാധകര്‍ തന്നെ എല്ലാ കാലത്തും ഉണ്ട്. ഓരോ ചിത്രങ്ങളും കാഴ്ച്ചക്കാരുടെ കണ്ണിലും  മനസിലും അത്ഭുതം നിറക്കാറുണ്ട്. മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രം കാല ചക്രം പിന്നോട്ടാണോ  സഞ്ചരിക്കുന്നതെന്ന് പലര്‍ക്കും തോന്നിപ്പോകും. പ്രായം തൊടാന്‍ മറന്ന മനുഷ്യന്‍ എന്നാണ് പലരും ഈ താര ചക്രവര്‍ത്തിയെക്കുറിച്ച് പറയുന്നത്.  മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്ക് വച്ചിരുന്നു. നിമിഷങ്ങള്‍ക്കകം ഈ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കി എന്നു തന്നെ പറയാം. ഈ ചിത്രത്തിന് താഴെ നിരവധി നടീനടന്‍മാരും സെലിബ്രറ്റികളും കമന്‍റ്  ചെയ്യുകയുണ്ടായി.  

ഇമോജികളിലൂടെയും അഭിപ്രായങ്ങളായും പലരും പ്രതികരിക്കുന്നുണ്ട്.  ഗായകന്‍ വിജയ് യേശുദാസിൻ്റെ കമൻ്റ് ആണ് ഇതില്‍ ഏറ്റവും രസകരം. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് അഭിപ്രായപ്പെട്ടത്. പൃഥ്വിരാജ്, നീരജ് മാധവ്, ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ഐശ്വര്യ, അനുപമ പരമേശ്വരന്‍, രമേഷ് പിഷാരടി, തുടങ്ങിയവരൊക്കെ കമൻ്റ് ചെയ്തിട്ടുണ്ട്. എൻ്റെ ഹൃദയം എടുത്തുകൊള്ളൂ എന്നായിരുന്നു അനുപമ പരമേശ്വരൻ്റെ   കമൻ്റ്. 

ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുകയുണ്ടായി.   ഗൃഹലക്ഷ്മിയുടെ കവറിന് വേണ്ടി ഷാനി ഷാകി എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് മമ്മൂട്ടി പങ്കുവെച്ചത്. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയുടെ  ട്രെന്‍ഡ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുതിയ ചിത്രവും മമ്മൂട്ടി പങ്ക് വച്ചു. കോട്ട് അണിഞ്ഞ് ഇരിക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.’ഞാന്‍ എവിടെ പോയാലും എൻ്റെതായ സ്പേസ് സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ മമ്മൂട്ടി ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.. ‘മാസ്സ്’മരികം എന്നാണ് ഒരു ആരാധകന്‍ കമൻ്റ്   ചെയ്തിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പിലാണ്  മമ്മൂട്ടി ഇപ്പോഴും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published.