ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നും സൽക്കാരം സ്വീകരിച്ചെത്തിയ മോഹൻലാൽ നിന്നും അത്ഭുതപെടുത്തിയ കാര്യങ്ങളെ കുറിച്ച് ലക്ഷ്മി മഞ്ചു !!

മലയാളത്തിൻ്റെ നടന വിസ്മയമാണ് മോഹന്‍ലാല്‍. അഭിനയ ചാരുതയുടെ എല്ലാ മുഹൂര്‍ത്തങ്ങളും ഒത്തിണങ്ങിയ അദ്ദേഹം ലോക സിനിമയക്ക് മലയാള സിനിമയുടെ സംഭാവനാണ്. കലാജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ എന്നു പ്രശസ്ത നടി ലക്ഷ്മി മഞ്ചു. ഇവര്‍ ലാലേട്ടനെക്കുറിച്ച് അടുത്തിടെ പങ്ക് വച്ച കുറിപ്പ് സമൂഹ് മാധ്യമങ്ങളില്‍ വയറലായിരുന്നു.   ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ഒരേ പോലെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് മോഹന്‍ലാലെന്ന് ലക്ഷ്മി മഞ്ചു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

മോഹന്‍ലാലുമായി ഇവര്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന  ‘ബ്രോ ഡാഡി’ ഷൂട്ടിൻ്റെ ഇടവേളയില്‍ മോഹന്‍ലാല്‍ തെലുങ്ക് താരം മോഹന്‍ ബാബുവിൻ്റെ വിരുന്ന് സത്ക്കാരം സ്വീകരിച്ചിരുന്നു. മോഹന്‍ ബാബുവിൻ്റെ മകളാണ് ലക്ഷ്മി.

വളരെ ചുരുക്കം ചിലര്‍ മാത്രമാണ് തിരശീലയിലും അതിന് പിന്നിലും  അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ലാലേട്ടന്‍ അത്തരം ഒരു വ്യക്തിത്വമാണ്. ആ കൂടിക്കാഴ്ചകളില്‍ നിന്ന് പഠിച്ചത് ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന മോഹന്‍ലാലിൻ്റെ എളിമയും സര്‍ഗ്ഗാത്മകതയോടുള്ള ആവേശവും എടുത്തു പറയേണ്ടതാണ്. 

രുചിയോടും  വസ്ത്രങ്ങളോടും  മോഹന്‍ലാല്‍ കാണിക്കുന്ന പാഷന്‍, പാട്ടില്‍ നിറയുന്ന മാന്ത്രികത, തിരഞ്ഞെടുക്കുന്ന റോളുകള്‍ എല്ലാം ജീവിതത്തില്‍ പ്രചോദനമാണ്. ഇപ്പോള്‍ നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചതില്‍ നിന്ന് ഒരു സൂപ്പര്‍ താരം എന്തായിരിക്കണമെന്ന് മനസിലാക്കി തന്നു. എളിമയുള്ള, കരുണയുള്ള, രസിപ്പിക്കുന്ന ഒരാളാവണം ഒരു സൂപ്പര്‍ താരം. നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുന്നതിനും മറ്റുള്ളവേര്‍ക്ക്  വഴികാട്ടിയായതിനും നന്ദി. കുടുംബസുഹൃത്ത് എന്ന നിലയില്‍ നിങ്ങള്‍ നല്‍കുന്ന സാന്നിധ്യത്തിന് കടപ്പെട്ടിരിക്കുന്നു എന്നുമാണ്  ലക്ഷ്മി മഞ്ചു കുറിച്ചത്.

Leave a Reply

Your email address will not be published.