കരീനയും സെയിഫ് അലിഖാനും തൈമൂറും ബോളീവുഡ് സിനിമാ ലോകത്തെ സ്ഥിരം ഹോട്ട് ടോപ്പിക്കുകളില്‍ ഒന്നാണ്. മകന് തൈമൂറിൻ്റെ ജനനശേഷം ഏറ്റവും അധികം അറ്റന്ഷന് കിട്ടിയത് ഈ താര പുത്രന് തന്നെയാണ്. എന്നാല്‍ തൈമൂറിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ കരീനയുടെ ജീവിത കഥയില്‍ അവര്‍ വെളിപ്പെടുത്തുന്നുണ്ട്. കുട്ടികളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ കരീന സറോഗസിയെക്കുറിച്ച് ചിന്തിച്ചിരുന്നതായി പുസ്തകത്തില്‍ പറയുന്നു.

ആദ്യനാളുകളില്‍ സറഗസിയിലൂടെ ഒരു കുട്ടിയ്ക്ക് ജന്മം നല്‍കണം എന്ന ചിന്തയായിരുന്നു കരീനയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തങ്ങള്‍ ആദ്യമായി കാണുമ്പോള്‍ കരീന സൈസ് സീറോ ആയിരുന്നു. മിക്കപ്പോഴും കുട്ടികളുടെ വിഭാഗത്തില്‍ നിന്നുമായിരുന്നു കരീന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്.

പ്രസവശേഷം ശരീരത്തിന് വല്ലാത്ത മാറ്റം സംഭവിക്കും. അതുകൊണ്ട് തന്നെ സറഗോസി അഥവാ വാടക ഗര്‍ഭപാത്രം ആയിരുന്നു അഭികാമ്യം എന്നായിരുന്നു കരീനയുടെ ചിന്ത. എന്തുകൊണ്ടോ പിന്നീട് കരീനയുടെ മനസ്സ് മാറുകയും സ്വഭാവിക പ്രസവത്തിന് തയ്യാറെടുക്കുകയും ആയിരുന്നു. ഇന്ന് കരീന സെയിഫ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2012 ലായിരുന്നു ഇവര്‍ വിവാഹിതരാകുന്നത്. 2016 ആയിരുന്നു ആദ്യ പുത്രന് തൈമുര്‍ അലി ഖാന് ജനിക്കുന്നത്. രണ്ടാമത്തെ മകന് ജനിച്ചിട്ട് അധികം ആയിട്ടില്ല. ജേഹ് എന്നു വിളിക്കുന്നുവെങ്കിലും ജഹാംഗീര്‍ എന്നാണ് സെയ്ഫ്്- കരീന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിൻ്റെ പേര്

രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കിയ ശേഷം താന്‍ വിഷാദത്തിൻ്റെ അവസ്ഥയില്‍ എത്തിയെന്നും കരീന മുൻപ് പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി കണ്ണാടിയില്‍ നോക്കിയപ്പോള്‍ തനിക്ക് വന്ന മാറ്റം ഏറെ ആശങ്ക ഉളവാക്കിയിരുന്നുവെന്ന് കരീന സോഷ്യല്‍ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇനി ഒരിക്കലും ശരീരം പഴയത് പോലെ പോലെ ഫിറ്റ് ആക്കാന്‍ കഴിയില്ലെന്നാണ് തോന്നി. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് കരീന.