ഇ കാര്യത്തിൽ മമ്മുട്ടിയോട് ലാലിന് അസൂയയുണ്ട് ! ലാൽ ആരാധകർ നിഷേധിച്ചാലും സത്യം ഇത് മാത്രമാണ് !!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ സിനിമാ സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട വാര്‍ത്തയാണ്. ആരാധകരും വാര്‍ത്താ മാധ്യമങ്ങളും ഒപ്പം കേരള ഗവണ്‍മെന്‍റ് പോലും ഇത് ആഘോഷിക്കണമെന്ന് പരസ്യമായി പറയുമ്പോള്‍ ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു  കാര്യം ഈ പ്രായത്തിലുമുള്ള അദ്ദേഹത്തിന്‍റെ  ശരീര സൗന്ദര്യമാണ്.


എത്രയോ വര്‍ഷങ്ങളായി നമ്മള്‍  ഈ മനുഷ്യനെ കാണുന്നു. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ രൂപ ഭംഗിക്ക് ഇപ്പൊഴും ഒരു കോട്ടവും  തട്ടിയിട്ടില്ല. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും മമ്മൂട്ടിയുടെ രൂപ ഭംഗി ഒരു അത്ഭുതമാണ്. ഈ ശരീര സൌന്ദര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിൻ്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍.     പടയോട്ടം എന്ന ചിത്രത്തിന്‍റെ സമയത്ത് താന്‍ കണ്ട മമ്മൂട്ടിയും ഇപ്പോള്‍ ഉള്ള മമ്മൂട്ടിയും തമ്മില്‍ ഒരു തരത്തിലും ഉള്ള വ്യത്യാസവും ഇല്ലന്നു അദ്ദേഹം പറയുന്നു. ഇന്നോളം ഉള്ള മമ്മൂട്ടിയുടെ ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ ഒന്നും തന്നെ ഒരു മാറ്റവും വന്നിട്ടില്ല. ഒരു ഗായകന് തൻ്റെ ശബ്ദം പോലെയാണ് നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഒരു നടന്‍റെ വലിയ ധര്‍മ്മം. അതില്‍ മമ്മൂട്ടി ഒരു വലിയ വിജയം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

പതിറ്റാണ്ടുകളായി ചിട്ടയോടെ ശരീരം പരിപാലിക്കുന്ന ഒരേ  ഒരാളെയെ താന്‍ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തില്‍ തനിക്ക് മമ്മൂട്ടിയോട് അസൂയ ആണ്. അതുകൊണ്ട് തന്നെ ആയുര്‍വേദ ചികിത്സയൊന്നും അദ്ദേഹത്തിന് ആവശ്യമില്ല. ലാല്‍ പറയുന്നു.  ഈ ഒരു കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. അതുപോലെ തന്നെ ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട കാര്യമാണ്. ഒരിയ്ക്കലും അദ്ദേഹം വാരി വലിച്ച് ആഹാരം കഴിക്കില്ല. തനിക്ക് ആവശ്യമുള്ള അളവിനപ്പുറം ഒരു തരി പോലും ഒരിയ്ക്കലും കഴിക്കില്ല. എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ അത് അങ്ങനെ തന്നെയാണെന്ന്  അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published.