ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ രാധിക അപ്തെയുടെ നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു ! താരത്തിനെതിരെ ക്യാപെയിന്‍ ?!

സ്ത്രീ ലൈംഗീകതയുടെ വ്യത്യസ്ഥ ഭവ തലങ്ങള്‍ ദൃശ്യ വത്കരിച്ച ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രശസ്തയായ നടിയാണ് രാധിക ആപ്തേ. കച്ചവട ചിത്രങ്ങള്‍കപ്പുറം കലാമൂല്യമുള്ള ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് വെബ് സീരീസുകളിലൂടെ ആണ്. സേക്രഡ് ഗെയിംസ് പോലെയുള്ള നിരവധി സീരീസുകളില്‍  തന്‍റെ മികവ് തെളിയിച്ച ഇവര്‍ ഇപ്പോള്‍ പുതിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.     


ഇവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്‌ക്കോട്ട് കാമ്പയിന്‍ നടക്കുയയാണ്. രാധിക ആപ്തെയുടെ 2015ല്‍ റിലീസ് ചെയ്ത പാ‌ര്‍ച്ച്‌ഡ് എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരിലാണ് ഇത്തരം ഒരു ക്യാംപെയിന്‍ നടന്നു പോരുന്നത്. ഈ ചിത്രത്തിലെ പ്രണയരംഗങ്ങളിലെ ഇവരുടെ അര്‍ദ്ധ നഗ്നയായ ചിത്രമാണ് ഇത്തരം ഒരു ക്യാംപെയിന് ആധാരം ആയിരിക്കുന്നത്.

ചിത്രത്തിലെ  ഇവരുടെ അര്‍ദ്ധ നഗ്ന രംഗം  ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്നും നമ്മുടെ  സംസ്‌കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തയെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ബോളിവുഡ് സിനിമ തന്നെ  രാജ്യത്തിന് അപമാനമാണ്. ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നവയാണ്  ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകര്‍ ഉയര്‍ത്തുന്ന വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം രാധിക അപ്‌തേ മേനീ പ്രദര്‍ശനം നടത്തി ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ ഒരു വിഭാഗം പറയുന്നു.2015ല്‍ റിലീസ് ചെയ്ത പാര്‍ച്ച്‌ഡ് ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങള്‍. തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചൗള, ആദില്‍ ഹുസൈന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published.